കുവൈറ്റ് സിറ്റി
കുവൈറ്റില്‍ റെസ്റ്റോറന്റുകളുടെയും, മാളുകളുടെയും പ്രവര്‍ത്തനസമയം നീട്ടുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്താത്ത പശ്ചാത്തലത്തിലാണിത്.
ഇക്കാരണത്താല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി ആരംഭിക്കാന്‍ മന്ത്രിസഭാ ഈയാഴ്ചയും അനുമതി നല്‍കില്ല. എന്നാല്‍ അടുത്തയാഴ്ചത്തെ യോഗത്തില്‍ ചില നിര്‍ണായക തീരുമാനങ്ങളുണ്ടായേക്കാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനോടൊപ്പം കാലതാമസം നേരിട്ട പദ്ധതികളുടെ പൂര്‍ത്തീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്യും.