Pravasimalayaly

കുവൈത്തിൽ പബ്ലിക്ക്‌ പ്രോസിക്യൂട്ടർ ആയി ആദ്യമായി കോടതിയിൽ ഹാജരായ വനിതാ അഭിഭാഷക എന്ന ചരിത്രം കുറിച്ച് മുനീറ അൽ വാഖിയാൻ


കുവൈത്ത്‌ സിറ്റി

ജൂൺ 14, കുവൈത്ത്‌ നീതി ന്യായ ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിച്ചിരിക്കുകയാണ് മുനീറ അൽ വഖിയാൻ എന്ന കുവൈത്തി അഭിഭാഷക .കുവൈത്തിൽ പബ്ലിക്ക്‌ പ്രോസിക്യൂട്ടർ ആയി ആദ്യമായി കോടതിയിൽ ഹാജരായ വനിതാ അഭിഭാഷക എന്ന നിലയിലാണു അവർ ചരിത്രം കുറിച്ചത്‌.മാത്രമവുമല്ല സ്പോൺസറുടെ ക്രൂരത്ക്ക്‌ ഇരയായി കൊല്ലപ്പെട്ട അന്യ നാട്ടുകാരിയായ പാവപ്പെട്ട ഗാർഹിക തൊഴിലാളിക്ക്‌ നീതി ലഭ്യമാക്കുന്നതിനും, സ്വന്തം നാട്ടുകാരായ പ്രതികൾക്ക്‌ വധ ശിക്ഷ ഉറപ്പ്‌ വരുത്തുന്നതിനും വേണ്ടിയായിരുന്നു പബ്ബ്ലിക്‌ പ്രോസിക്യൂട്ടറുടെ ഗൗൺ അണിഞ്ഞ്‌ അവർ ഇന്നലെ ചരിത്രത്തിലേക്ക്‌ നടന്നു കയറിയത്‌.
ജസ്റ്റീസ്‌ മുതൈബ്‌ അൽ അർദ്ദിയുടെ നേതൃത്വത്തിൽ ജസ്റ്റീസുമാരായ മുഹമ്മദ്‌ ഒതൈബി, മുഹമ്മദ്‌ അൽ സലാൽ എന്നിവർ അടങ്ങുന്ന രണ്ടാം ഡിവിഷൻ ക്രിമിനൽ കോടതിയുടെ ബഞ്ചിലാണു ഇന്നലെ കേസിന്റെ വാദം നടന്നത്‌. ‘വീട്ടുടമകളും വീട്ടു ജോലിക്കാരും യാതൊരു വിവേചനവും കൂടാതെ ഓരേ മേൽക്കൂരയിൽ അധിവസിക്കുന്ന പാരമ്പര്യമാണ് കുവൈത്തിന്റേത്.എണ്ണമറ്റ ദൈവിക അനുഗ്രഹങ്ങൾ കൊണ്ട്‌ ഈ രാജ്യത്തെ ദൈവം സമ്പന്നമാക്കി.ഉപജീവനത്തിനായി ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള മനുഷ്യർക്ക്‌ ദൈവം ഇങ്ങോട്ട്‌ വഴി കാട്ടി.എന്നാൽഎല്ലാ കാര്യങ്ങളിലും ഉള്ളതുപോലെ, അവരിൽ ഒരു കൂട്ടം വീട്ടുടമകൾ വീട്ടുജോലിക്കാരെ പുച്ഛിക്കുകയും, ക്രൂരത കാട്ടുകയും, അവരോട് അന്യായമായി പെരുമാറുകയും ചെയ്യുന്നു.അവരുടെ അവകാശങ്ങൾ അന്യായമായി തടയുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ അന്താ രാഷ്ട്ര സമൂഹത്തിനു മുന്നിൽ രാജ്യത്തിന്റെ യശസ്സിനെ കളങ്കപ്പെടുത്തി.അതിനാൽ പ്രതികൾ രണ്ടു പേർക്കും വധ ശിക്ഷ നൽകണമെന്ന് കോടതിയോട് അപേക്ഷിക്കുന്നു ‘ കോടതിക്കകത്ത് അലയൊലികൾ സൃഷ്ടിക്കുന്നതായിരുന്നു വാഖിയാന്റെ വാദമുഖങ്ങൾ. പ്രതികളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത സീ സീ ടി വിയിൽ പതിഞ്ഞ പീഡനത്തിന്റെ ദൃശ്യങ്ങളും അവർ കോടതിയിൽ ഹാജരാക്കി.കഴിഞ്ഞ ജൂണിലാണ് കുവൈത്ത് മനസ്സാക്ഷിയെ നടുക്കിയ കൊലപാതകം നടന്നത്. സ്വദേശി വീട്ടിൽ വേലക്കാരിയായ ഫിലിപ്പീൻസ്‌ വനിത യാണ് വീട്ടുടമയായ സ്ത്രീയുടെ അതി ക്രൂരമായ പീഡനത്തെ തുടർന്ന് കൊല ചെയ്യപ്പെട്ടത്. സംഭവ സമയം വീട്ടുടമയായ സ്ത്രീയുടെ ഭർത്താവ് ജോലിക്ക് പോയതായിരുന്നു. ജോലിയിൽ നിന്ന് തിരിച്ചു വന്ന ഭർത്താവിനോടൊപ്പം ചേർന്ന് ഇവർ വേലക്കാരിയെ ആശുപത്രിയിൽ കൊണ്ട് പോയി. ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് തന്നെ വേലക്കാരി മരണമടഞ്ഞിരുന്നു. ഇതേ തുടർന്ന് ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തു അന്വേഷണം ആരംഭിച്ചു..അന്വേഷണം പുരോഗമിക്കവയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Exit mobile version