കുവൈത്ത് സിറ്റി:
ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇന്ത്യയും കുവൈത്തും ഒപ്പിട്ട ധാരണപത്രം ചരിത്രപരമാണെന്ന് കുവൈത്ത് ഇന്ത്യൻ അംബാസഡർ സിബി ജോർജ് . ഇതുമായി ബന്ധപ്പെട്ട് എംബസിയിൽ വിളിച്ചു ചേർത്ത വിശദീകരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിൽ തൊഴിലാളികൾക്ക് ഒട്ടേറെ അനുകൂലമായ വ്യവസ്ഥകളാണു ഉൾകൊള്ളിച്ചിരിക്കുന്നത്ഏതാനും ദിവസങ്ങൾക്കകം സാേങ്കതിക നടപടിക്രമങ്ങൾ പൂർത്തിയായാൽ ഇത് പ്രാബല്യത്തിലാകും തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതാണ് ധാരണപത്രം. ആദ്യമായാണ് ഇത്തരമൊരു കരാർ ഒപ്പിടുന്നത്. ഇരുരാജ്യങ്ങളിലെയും സർക്കാറുകൾ തമ്മിലുള്ള കരാർ ആണിത് പതിറ്റാണ്ടുകളായി ചൂഷണത്തിന് വിധേയമായി കൊണ്ടിരുന്ന വീട്ട് ജോലിക്കാര്‍ക്ക് ഗാര്‍ഹിക തൊഴിലാളി കരാര്‍ പ്രകാരം നിയമത്തിന്റെ പൂര്‍ണ്ണ പരിരക്ഷ ലഭിക്കും. കരാര്‍ നിബന്ധന പ്രകാരം തൊഴിലാളിയുടെ പേരിൽ സ്പോണ്സര് ബാങ്കുകളില്‍ സാലറി അക്കൌണ്ട് ആരംഭിക്കുകയും എല്ലാ മാസവസാനവും ശമ്പളം തൊഴിലാളിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യണം. പ്രതിദിനം എട്ട് മണിക്കൂറില്‍ കുറയാത്ത തുടര്‍ച്ചയായ വിശ്രമം തൊഴിലാളിക്ക് അനുവദിക്കണം.
. പാസ്പോർട്ട് പിടിച്ചുവെക്കാൻ സ്പോൺസർക്ക് അവകാശമുണ്ടാകില്ല. റിക്രൂട്ട്മെൻറ് ചെലവ് കുറക്കാനും ധാരണപത്രം സഹായിക്കും. റിക്രൂട്ട്മെൻറിെൻറ പേരിൽ തൊഴിലാളിയുടെ ശമ്പളത്തിൽനിന്ന് പിടിച്ചുവെക്കാനോ വെട്ടിക്കുറക്കാനോ ഏജൻസിക്ക് അവകാശമില്ല.
പൂർണമായ ശമ്പളം തൊഴിലാളിക്ക് ലഭിക്കണം. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ജോലിക്കിടെ പരിക്കേറ്റാൽ നഷ്ടപരിഹാരവും ലഭിക്കും. കുവൈത്ത് തൊഴിൽനിയമത്തിെൻറ പരിരക്ഷയും ഗാർഹികത്തൊഴിലാളികൾക്ക് ലഭിക്കും.കുവൈത്തിലെ മൊത്തം ഗാർഹികത്തൊഴിലാളികളുടെ 47 ശതമാനം വരുന്ന ഇന്ത്യക്കാർക്ക് കരാർ വലിയ ആശ്വാസമായി മാറിയേക്കും