Pravasimalayaly

​പാസ്​​പോ​ർ​ട്ട്​ പി​ടി​ച്ചു​വെ​ക്കാ​ൻ സ്​​പോ​ൺ​സ​ർ​ക്ക്​ അ​വ​കാ​ശ​മു​ണ്ടാ​കി​ല്ല,എല്ലാ മാസവസാനവും ശമ്പളം തൊഴിലാളിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കണം കുവൈത്ത് _ ഇന്ത്യ ഗാർഹിക തൊഴിലാളി കരാറിൽ തൊഴിലാളികൾക്ക് അനുകൂലമായ നിരവധി നിർദേശങ്ങൾ

കു​വൈ​ത്ത്​ സി​റ്റി:
ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ​ദി​വ​സം ഇ​ന്ത്യ​യും കു​വൈ​ത്തും ഒ​പ്പി​ട്ട ധാ​ര​ണ​പ​ത്രം ച​രി​ത്ര​പ​ര​മാ​ണെ​ന്ന് കുവൈത്ത് ഇന്ത്യൻ അംബാസഡർ സിബി ജോർജ് . ഇതുമായി ബന്ധപ്പെട്ട് എംബസിയിൽ വിളിച്ചു ചേർത്ത വിശദീകരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിൽ തൊഴിലാളികൾക്ക്‌ ഒട്ടേറെ അനുകൂലമായ വ്യവസ്ഥകളാണു ഉൾകൊള്ളിച്ചിരിക്കുന്നത്‌ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം സാ​േ​ങ്ക​തി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ ഇ​ത്​ പ്രാ​ബ​ല്യ​ത്തി​ലാ​കും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​താ​ണ്​ ധാ​ര​ണ​പ​ത്രം. ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു ക​രാ​ർ ഒ​പ്പി​ടു​ന്ന​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും സ​ർ​ക്കാ​റു​ക​ൾ ത​മ്മി​ലു​ള്ള ക​രാ​ർ ആ​ണി​ത് പതിറ്റാണ്ടുകളായി ചൂഷണത്തിന് വിധേയമായി കൊണ്ടിരുന്ന വീട്ട് ജോലിക്കാര്‍ക്ക് ഗാര്‍ഹിക തൊഴിലാളി കരാര്‍ പ്രകാരം നിയമത്തിന്‍റെ പൂര്‍ണ്ണ പരിരക്ഷ ലഭിക്കും. കരാര്‍ നിബന്ധന പ്രകാരം തൊഴിലാളിയുടെ പേരിൽ സ്പോണ്‍സര്‍ ബാങ്കുകളില്‍ സാലറി അക്കൌണ്ട് ആരംഭിക്കുകയും എല്ലാ മാസവസാനവും ശമ്പളം തൊഴിലാളിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യണം. പ്രതിദിനം എട്ട് മണിക്കൂറില്‍ കുറയാത്ത തുടര്‍ച്ചയായ വിശ്രമം തൊഴിലാളിക്ക് അനുവദിക്കണം.
. പാ​സ്​​പോ​ർ​ട്ട്​ പി​ടി​ച്ചു​വെ​ക്കാ​ൻ സ്​​പോ​ൺ​സ​ർ​ക്ക്​ അ​വ​കാ​ശ​മു​ണ്ടാ​കി​ല്ല. റി​ക്രൂ​ട്ട്​​മെൻറ്​ ചെ​ല​വ്​ കു​റ​ക്കാ​നും ധാ​ര​ണ​പ​ത്രം സ​ഹാ​യി​ക്കും. റി​ക്രൂ​ട്ട്​​മെൻറി​െൻറ പേ​രി​ൽ തൊ​ഴി​ലാ​ളി​യു​ടെ ശ​മ്പ​ള​ത്തി​ൽ​നി​ന്ന്​ പി​ടി​ച്ചു​വെ​ക്കാ​നോ വെ​ട്ടി​ക്കു​റ​ക്കാ​നോ ഏ​ജ​ൻ​സി​ക്ക്​ അ​വ​കാ​ശ​മി​ല്ല.
പൂ​ർ​ണ​മാ​യ ശ​മ്പ​ളം തൊ​ഴി​ലാ​ളി​ക്ക്​ ല​ഭി​ക്ക​ണം. ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ​യും ജോ​ലി​ക്കി​ടെ പ​രി​ക്കേ​റ്റാ​ൽ ന​ഷ്​​ട​പ​രി​ഹാ​ര​വും ല​ഭി​ക്കും. കു​വൈ​ത്ത്​ തൊ​ഴി​ൽ​നി​യ​മ​ത്തി​െൻറ പ​രി​ര​ക്ഷ​യും ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ല​ഭി​ക്കും.കു​വൈ​ത്തി​ലെ മൊ​ത്തം ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ 47 ശ​ത​മാ​നം വരുന്ന ഇന്ത്യക്കാർക്ക് കരാർ വലിയ ആശ്വാസമായി മാറിയേക്കും

Exit mobile version