കുവൈറ്റില്‍ അഞ്ച് മാസത്തിനിടെ നാട് കടത്തിയത് ഏഴായിരത്തോളം പ്രവാസികളെ

0
411

കുവൈറ്റ് സിറ്റി

കുവൈറ്റില്‍ നിന്ന് വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായ 7,000 പ്രവാസികളെ അഞ്ച് മാസത്തിനിടെ നാടു കടത്തിയതായി റിപ്പോര്‍ട്ട്. ഈ കാലയളവില് ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നാട് കടത്തൽ ജയിലിലേക്ക് 450 പ്രവാസികളെയാണ് റഫര്‍ ചെയ്തത്.നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും വളരെ ചെറിയ അളവിൽ മയക്കുമരുന്ന് വസ്തുക്കൾ കൈവശം വച്ചതിന് അറസ്‌റ്റിലായവരാണ് -ഈ പ്രവാസികളിൽ പലരെയും കുറ്റവിമുക്തരാക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്യാമെന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി, അതിനാൽ പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനായാണ് ഇവരെ നാട് കടത്തിയത് .പൊതുജനങ്ങളുടെ താത്പര്യപ്രകാരം നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് അണ്ടര്‍സെക്രട്ടറി ഒപ്പിട്ട് കത്ത് നല്‍കിയ പശ്ചാത്തലത്തില്‍ മൂന്ന് പ്രവാസികളെ നാടുകടത്തല്‍ വകുപ്പിന് നേരത്തെ കൈമാറിയിരുന്നു.

Leave a Reply