Pravasimalayaly

ഇന്ത്യക്കാർക്ക് വീണ്ടും കുവൈത്തിലേക്ക് നേരിട്ടുള്ള പ്രവേശനവിലക്ക്: വാണിജ്യ വിമാന സർവീസുകൾക്കും വിലക്ക്

കുവൈറ്റ് സിറ്റി

ഇന്ന് മുതൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ നിരോധിക്കുമെന്ന് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ പ്രഖ്യാപിച്ചു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈനുകളിലേക്കും നിർദ്ദേശം കൊടുത്തതായി അഡ്മിനിസ്ട്രേഷൻ ട്വിറ്റർ വെബ്‌സൈറ്റിലെ സർക്കുലറിൽ പറഞ്ഞു, ഇന്ത്യയിലെ പുതിയ കോവിഡ് വ്യാപനം കണക്കിലെടുത്താണ് പുതിയ തീരുമാനം.

ഇന്ത്യയിൽ നിന്ന് നേരിട്ടോ മറ്റൊരു രാജ്യത്തിലൂടെയോ വരുന്ന ഇന്ത്യക്കാർക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നതായും, യാത്രക്കാർ കുവൈത്തിൽ എത്തുന്നതിനുമുമ്പ് കുറഞ്ഞത് 14 ദിവസമെങ്കിലും മറ്റൊരു രാജ്യത്ത് ക്വാറന്റൈനിൽ തങ്ങുകയാണെങ്കിൽ യാത്ര അനുവദിക്കുമെന്നും സർക്കുലറിൽ പറയുന്നു .

കുവൈത്തികളെയും അവരുടെ ഫസ്റ്റ് ഡിഗ്രി ബന്ധുക്കളെയും (ഭർത്താവ് – ഭാര്യ – കുട്ടികൾ) ഒപ്പം അവരുടെ കൂടെയുള്ള വീട്ടുജോലിക്കാരെയും ഇതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇന്ത്യയിൽ നിന്ന് വരുന്ന എയർ കാർഗോ ഫ്ലൈറ്റുകൾ തുടർന്നും പ്രവർത്തിക്കും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ യാത്ര വിലക്ക് തുടരും.

Exit mobile version