Saturday, October 5, 2024
HomeNewsKeralaപാർട്ടി കോൺഗ്രസിൽ പങ്കെടുത്ത നടപടി കോൺഗ്രസിന് കരുത്തായെന്ന് കെ.വി തോമസ്

പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത നടപടി കോൺഗ്രസിന് കരുത്തായെന്ന് കെ.വി തോമസ്

പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത നടപടി കോൺഗ്രസിന് കരുത്തായെന്ന് കെ.വി തോമസ്. അത് തന്റെ സഹപ്രവർത്തകർക്കും മനസിലാകുമെന്ന് അദ്ദേഹം വേദിയിൽ പ്രസംഗിച്ചു. ഇന്ന് ഈ ചർച്ചയിൽ പങ്കെടുത്തത് ശരിയായി എന്ന് സദസിനെ കാണുമ്പോൾ തോന്നുവെന്ന് കെ.വി തോമസ് വ്യക്തമാക്കി. പ്രസംഗത്തിനിടെ സംസ്ഥാന സർക്കാരിന്റെ സിൽവർലൈൻ പദ്ധതിക്ക് കെ.വി തോമസ് പരസ്യ പിന്തുണ പ്രഖ്യാപിച്ചു.

കുമ്പളങ്ങി എന്ന ഇന്ത്യയിലെ മോഡൽ ഗ്രാമത്തിലെ കോൺഗ്രസ് കുടുംബത്തിൽ നിന്നാണ് താൻ വരുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നുണ്ടെങ്കിൽ കേന്ദ്ര സർക്കാരിന്റെ സംസ്ഥാന വികസന എതിർപ്പിനെതിരായ പരിപാടികളിൽ പങ്കെടുക്കണമെന്ന് കെവി തോമസ് കോൺഗ്രസ് പ്രവർത്തകരോടായി പറഞ്ഞു.

വികസനത്തിനൊപ്പമാണ് താനെന്ന് കെ.വി തോമസ് പ്രസംഗത്തിനിടെ പറഞ്ഞു. സിൽവർലൈനിന് പരസ്യ പിന്തുണ നൽകിയ കെ.വി തോമസ് അതിനുദാഹരണമായി പറഞ്ഞത് കൊച്ചി വിമാനത്താവളത്തിന്റെ ഉദ്ഘാടനമായിരുന്നു. 84ൽ താൻ പാർലമെന്റിൽ എത്തുമ്പോൾ റെയിൽവേ ബജറ്റ് ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷം റെയിൽവേ ബജറ്റ് ഇല്ല. അത് കേന്ദ്ര ബജറ്റിന്റെ ഭാഗമായി. കേരളത്തിലെ അടിസ്ഥാന വികസനത്തിൽ പങ്കാളിയായ വ്യക്തിയാണ് താൻ. നെടുമ്പാശേരി വിമാനത്താവളം വരുന്ന സമയത്തും എതിർപ്പുകളുണ്ടായിരുന്നു. ഇന്ന് കൊച്ചിയുടെ വികസനത്തിന് വലിയ പങ്ക് വഹിക്കുന്നത് കൊച്ചി വിമാനത്താവളമാണ്. വിമാനത്താവളത്തിന്റെ 80 ശതമാനം പൂർത്തീകരിച്ചത് കരുണാകരന്റെ കാലത്തായിരുന്നുവെങ്കിലും ഇ.കെ നായനാരുടെ കാലത്താണ് വിമാനത്താവളം പണി പൂർത്തിയാ്ക്കി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ കരുണാകരനെ കൊണ്ടാണ് നായനാർ തിരി തെളിയിച്ചത്. അതാണ് വികസനമെന്ന് കെ.വി തോമസ് പറയുന്നു. രാജ്യത്തിന് ഗുണകരമാണെങ്കിൽ വികസനത്തിനൊപ്പം താൻ നിൽക്കുമെന്ന് കെ.വി തോമസ് പറഞ്ഞു.

‘പണ്ട് എ.കെ ഗോപാലൻ പ്രസംഗിക്കാൻ എഴുനേറ്റാൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്രു എവിടെയായിരുന്നാലും പ്രസംഗം കേൾക്കാനായി എത്തുമായിരുന്നുവെന്നും കെ.വി തോമസ് പറഞ്ഞു. എന്നാൽ എ.കെ ഗോപാലൻ സംസാരിക്കുന്നത് ആർക്കാണ് മനസിലാകുന്നതെന്ന് ചിലർ നെഹ്രുവിനോട് ചോദിച്ചപ്പോൾ എ.കെ ഗോപാലൻ സംസാരിക്കുന്നത് ജനങ്ങളുടെ ഭാഷയാണെന്നാണ് നെഹ്രു മറുപടി നൽകിയത്. അതാണ് കോൺഗ്രസ്’- കെ.വി തോമസ് പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments