തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി തോമസ്. ജോ ജോസഫിന് അനുകൂലമാണ് പുതിയ തീരുമാനമെന്ന് കെ.വി തോമസ് പറഞ്ഞു.
എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കും. പിന്നീട് ജോ ജോസഫിന് വേണ്ടി വോട്ട് തേടും. നിലപാട് മാറുന്നതിൽ വേദനയും ദു:ഖവുമുണ്ട്. ഞാൻ കണ്ട കോൺഗ്രസല്ല ഇന്നത്തെ കോൺഗ്രസ്, വൈരാഗ്യബുദ്ധിയോടെ പ്രവർത്തകരെ വെട്ടിനിരത്തുന്ന പാർട്ടിയായി അതുമാറിയെന്നും ചർച്ചയില്ലാതെ പാർട്ടിയിൽ എങ്ങനെ നിൽക്കുമെന്നും അദ്ദേഹം ചോദിച്ചു.
ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണോ എന്ന കാര്യം തുറന്നുപറയാനാകില്ല. ജോ ജോസഫ് ജയിക്കുമോയെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും കെ.വി തോമസ് കൂട്ടിച്ചേർത്തു.