കോണ്‍ഗ്രസില്‍ നിന്ന് നേരിടേണ്ടിവന്നത് കടുത്ത അവഗണനയെന്ന് മുതിര്‍ന്ന നേതാവ് കെ വി തോമസ്. നിലപാട് സംബന്ധിച്ച് ഡല്‍ഹിയിലുള്ള നേതാക്കളുമായി സംസാരിച്ചു. തനിക്കെതിരെയുള്ള നടപടി സംസ്ഥാന ഘടകത്തിന് എടുക്കാം എന്ന് പറഞ്ഞ് എഐസിസി കൈ ഒഴിഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ചില ബ്രിഗേഡുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും കെ. വി തോമസ് പ്രതികരിച്ചു.
തൃക്കാക്കരയില്‍ വികസനം ചൂണ്ടിക്കാട്ടി ഇടതുമുന്നണിക്കായി പ്രചാരണത്തിനിറങ്ങും. അഭിപ്രായ വ്യാത്യാസമുള്ളവരെ പുറത്താക്കുന്ന സമീപനമാണ് കോണ്‍ഗ്രസിനുള്ളത്. ഉമാ തോമസുമായി വ്യക്തിപരമായ ബന്ധം എന്നുമുണ്ടാകുമെന്നും കെ വി തോമസ് വ്യക്തമാക്കി.
താന്‍ ഇടതുമുന്നണിക്കൊപ്പം പ്രചാരണത്തിനിറങ്ങുമെങ്കിലും കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന നിലപാടിലാണ് കെ വി തോമസ്. പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടയെന്ന് വ്യക്തമാക്കിയ കെ വി തോമസ്, കോണ്‍ഗ്രസുകാരനായി തന്നെ നിലനിര്‍ത്തിയത് എഐസിസിയാണെന്നും പറഞ്ഞു.