Sunday, November 24, 2024
HomeNewsKeralaമുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ.വി. തോമസ്

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ.വി. തോമസ്

 കോണ്‍ഗ്രസ്സുമായി പിണങ്ങി നില്‍ക്കുന്ന കെ.വി. തോമസ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാത്രി എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. മുഖ്യമന്ത്രിയുമായി കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്തുവെന്നും,അച്ചടക്ക നടപടിയെ ഭയക്കുന്നില്ല, തലമുറമാറ്റം വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കു കൂടി ബാധകമല്ലേ എന്നും കെ.വി. തോമസ് ആരാഞ്ഞു.

അതേസമയം തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കെ.വി തോമസ് ഇന്ന് നടക്കുന്ന ഇടതു മുന്നണി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന കെ.വി തോമസ് ഇതാദ്യമായാണ് ഇടതു മുന്നണിക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നത്. മന്ത്രിസഭയിലെ ഒന്നാമന്‍ പ്രചാരണത്തിനെത്തുന്നതോടെ നൂറാമത്തെ സീറ്റ് ഉറപ്പിക്കുകയാണ് എല്‍ഡിഎഫ്.

 ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയില്‍ എത്തും. എല്‍.ഡി.എഫ് നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 ന് പാലാരിവട്ടം ബൈപാസ് ജംഗ്ഷനില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇടതു മുന്നണി സംസ്ഥാന നേതാക്കള്‍ക്കൊപ്പമാണ് കെ വി തോമസും പങ്കെടുക്കുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments