പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് സെക്രട്ടറിയേറ്റ് ധർണ്ണ ജൂലൈ 27 ന്

0
733

കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് ധർണ 2021 ജൂലൈ 27 ചൊവ്വ 10AM ന് പാർട്ടി ചെയർമാൻ
ശ്രീ. പി.ജെ ജോസഫ് MLA ഉത്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് എൻ.അജിത് മുതിരമല അദ്ധ്യക്ഷത വഹിക്കും. പാർട്ടി എക്സി ക്യൂട്ടീവ് ചെയർമാൻ
Adv. മോൻസ് ജോസഫ് MLA മുഖ്യ പ്രഭാഷണം നടത്തും. കേരളാകോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ Adv.കൊട്ടാരക്കര പൊന്നച്ചൻ, യൂത്ത് സംസ്ഥാന ഓഫീസ് ചാർജ് സെക്രട്ടറി K. V. കണ്ണൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

493 റാങ്ക് ലിസ്റ്റുകൾ ആണ് ആഗസ്റ്റ് 4-ാം തീയതി ക്യാൻസൽ ആവുന്നത്. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതോടെ ഏകദേശം ഒരു ലക്ഷത്തോളം വരുന്ന ഉദ്യോഗാർഥികളുടെ സ്വപ്നങ്ങൾ തകർന്നടിയും. കേരളസർക്കാർ യുവജനങ്ങളോടു കാണിക്കുന്നത് കടുത്ത വഞ്ചനയാണെന്ന് കേരളാ യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് എൻ അജിത് മുതിരമല പറഞ്ഞു. പ്രമുഖ നേതാക്കൾ സമരത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു



Leave a Reply