Thursday, November 28, 2024
HomeNewsKeralaഅഭ്യസ്തവിദ്യരായ യുവജനങ്ങൾ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നേതൃനിരയിലേക്ക് ഉയർന്നുവരണമെന്ന്അപു ജോൺ ജോസഫ്

അഭ്യസ്തവിദ്യരായ യുവജനങ്ങൾ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നേതൃനിരയിലേക്ക് ഉയർന്നുവരണമെന്ന്അപു ജോൺ ജോസഫ്

കാസർകോട്

അഭ്യസ്തവിദ്യരായ യുവജനങ്ങൾ പൊതുപ്രവർത്തന രംഗത്തേക്കും സംഘടനാ ചുമതലകളിലേക്കും ഉയർന്നു വരണമെന്ന് അപു ജോൺ ജോസഫ്. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാക്കാൻ ഇന്നത്തെ തലമുറ കാണിക്കുന്ന വിമുഖത മാറണം നമ്മൾ മാറി നിന്നാൽ നമ്മെക്കാൾ കഴിവു കുറഞ്ഞവർ ഭരണസിരാ കേന്ദ്രങ്ങൾ കൈയടക്കി നമ്മളെ ഭരിക്കും അവരെടുക്കുന്ന മണ്ടൻ തീരുമാനങ്ങൾ അംഗീകരിച് നമ്മൾ അഭിപ്രായസ്വാതന്ത്ര്യം പോലുമില്ലാതെ ജീവിക്കേണ്ടിവരും അത്തരത്തിലുള്ള ഒരു സാഹചര്യത്തിൽ കൂടിയാണ് ഇന്നത്തെ വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയം കടന്നുപോകുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

യൂത്ത് ഫ്രണ്ട് കാസർകോട് ജില്ലാ കമ്മിറ്റി ഓൺലൈൻ വഴി നടത്തിയ യുവജനങ്ങളും വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയവും എന്ന ഈ വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ യൂത്ത് ഫ്രണ്ട് കാസർകോട് ജില്ലാ പ്രസിഡൻറ് ഷോബി ഫിലിപ്പ് അധ്യക്ഷതവഹിച്ചു സംസ്ഥാന പ്രസിഡൻറ് അജിത് മുതിരമല മുഖ്യപ്രഭാഷണം നടത്തി.

കേരള ഐ ടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന ഓഫീസ് ചാർജ് സെക്രട്ടറി ജയ്സ് വെട്ടിയാർ,കേരള കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രസിഡൻറ് ജെറ്റോ ജോസഫ്, ഓഫീസ് ചാർജ് സെക്രട്ടറി പ്രിൻസ് ജോസഫ് യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറിമാരായ അബിൻ ഷാജി, ജോസഫ് കെ, ജോസഫ് ജെറ്റോ, ജസ്റ്റിൻ പുള്ളോലിൽ കേരള കോൺഗ്രസ് വെസ്റ്റ് എളേരി മണ്ഡലം പ്രസിഡണ്ട് ബിനോയ് വള്ളോപ്പള്ളി തുടങ്ങിയവർ സംസാരിച്ചു യൂത്ത് ഫ്രണ്ട് ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി എബിൻ തോണക്കര സ്വാഗതവും കാഞ്ഞങ്ങാട് നിയോജക മണ്ഡലം സെക്രട്ടറി ജോസഫ് കെ നന്ദിയും പറഞ്ഞു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments