പരിസ്ഥിതി ലോലം: സുപ്രീം കോടതി വിധിക്കെതിരെ കേരളം അപ്പീൽ നൽകണം: യൂത്ത് ഫ്രണ്ട്

0
129

കോട്ടയം: വന്യ ജീവി കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളളവ് പരിതസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ കേരളം അപ്പീൽ നൽകണമെന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് അജിത് മുതിരമലയും ജനറൽ സെക്രട്ടറി ബിജു ചെറുകാടും ആവിശ്യപ്പെട്ടു. കോടതിയുടെ ബഫർ സോൺ പ്രഖ്യാപനം ജനവാസ കേന്ദ്രങ്ങളിൽ വികസന മുരടിപ്പും അരക്ഷിതാവസ്ഥയും സൃഷ്ടിക്കും

. വന്യ ജീവി കേന്ദ്രങ്ങൾ സംരക്ഷിക്കന്നതിനൊപ്പം ജനവാസ കേന്ദ്രങ്ങളും സംരക്ഷിക്കപ്പെടണമെന്നും ജനജീവിതത്തിന് മുന്തിയ പരിഗണന വേണമെന്നും അജിത് മുതിരമലയും ബിജു ചെറുകാടും ആവിശ്യപ്പെട്ടു.

Leave a Reply