കോട്ടയം :റിക്രൂട്ട്മെന്റുകൾ ഇല്ലാതാക്കിയും പിൻവാതിൽ നിയമനങ്ങൾ വഴിയും പിഎസ് സി യെ നോക്കുകുത്തിയാക്കി സർക്കാരുകൾ ലക്ഷക്കണക്കിന് യുവജനങ്ങളെ വഞ്ചിക്കുകയാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് ആരോപിച്ചു.യുവജനങ്ങൾക്ക് തൊഴിലിനുവേണ്ടി മുതലക്കണ്ണീരൊഴുക്കിയ ഡി വൈ എഫ് ഐ പോലുള്ള യുവജനസംഘടനകൾ ഇപ്പോൾ
സ്വർണ കള്ളക്കടത്തുകാരുടെ സ്തുതിപാഠകർ ആയി മാറിയിരിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു. കേരളാ യൂത്ത് ഫ്രണ്ട് 52ാം ജന്മദിന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് എൻ. അജിത് മുതിരമല അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി. സി തോമസ് എക്സ് എംപി, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, പാർട്ടി സെക്രട്ടറി ജനറൽ ജോയി എബ്രഹാം എക്സ് എംപി, സ്റ്റേറ്റ് അഡ്വൈസർ T U കുരുവിള, വൈസ് ചെയർമാൻ തോമസ് ഉണ്ണിയാടൻ, വൈസ് ചെയർമാൻ കെ എഫ് വർഗീസ്, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ , യൂത്ത് ഫ്രണ്ട് സംസ്ഥാന ഓഫീസ് ചാർജ് സെക്രട്ടറി കെ വി കണ്ണൻ, വി .ജെ ലാലി, എ കെ ജോസഫ്, പി സി മാത്യു, ജില്ലാ പ്രസിഡണ്ടുമാരായ ഷിജു പാറയിടുക്കിൽ, ബിനു കുരുവിള, ഷോബി ഫിലിപ്പ്, ലിജ ഹരീന്ദ്രൻ, ജോ സെബാസ്റ്റ്യൻ, ജോഷ്വ തായങ്കരി, മാത്യു പുല്ലാട്ടേൽ, സ്റ്റെലിൻ പുല്ലങ്കോട്, ഡിജു സെബാസ്റ്റൻ,എന്നിവർ പ്രസംഗിച്ചു.
ഏകദിന ക്യാമ്പിനോടനുബന്ധിച്ച് രാവിലെ 10 മണിക്ക് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് അജിത് മുതിരമല പതാക ഉയർത്തി.
ശേഷം നടന്ന യൂത്ത് ഫ്രണ്ടിൻറെ 15 ഇന പരിപാടി സംബന്ധിച്ച സെമിനാർ ജിബിൻ എസ് കൊട്ടാരം നയിച്ചു. കുര്യൻ പി കുര്യൻ, സജി വർഗ്ഗീസ്, വി ആർ രാജേഷ്,കുര്യൻ വട്ടമല, ലിറ്റോ പാറേക്കാട്ടിൽ, ആശ വർഗിസ്, ബിജു ചെറുകാട് ,ജെൻസി കടവിങ്കൽ, സജി കൂടാരത്തിൽ, നിഖിൽ തുരുത്തിയിൽ, ജോമോൻ ഉരുപ്പക്കാട്ട്, ജിപ്സൺ ജോയി, അഭിലാഷ് കൊച്ചു പുരക്കൽ , ലിയോ സഖറിയാ , കരോൾ ജോൺ, ജോസ് കുര്യാക്കോസ്, ആൽബിൻ നെല്ലിശേരി, ജോർജി കെ ആന്റോ, അരുൺ മാത്യു, ബിജോഷ് പോൾ, ദീപു അയ്യൻചിറ, സുമേഷ് പി. എസ് , നോയൽ ലുക്ക്, സിബി നെല്ലൻ കുഴി എന്നിവർ ചർച്ചക്ക് നേത്യത്വം നൽകി.