Pravasimalayaly

കർഷകനാണ് യഥാർത്ഥ പരിസ്ഥിതിസംരക്ഷകൻ : പി ജെ ജോസഫ്

തൊടുപുഴ : മണ്ണിനെ എന്നും പരിപാലിക്കുന്ന കർഷകനാണ് യഥാർത്ഥ പരിസ്ഥിതി സംരക്ഷകനെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പറഞ്ഞു. വനഭൂമിയിൽ നിന്നും ഒരു കിലോമീറ്റർ ദൂരം ഇക്കോ സെൻസിറ്റീവ് സോൺ ആക്കണമെന്ന വിധി പുന:പരിശോധിച്ചേ മതിയാകു. കർഷകനെ കൃഷി ഭൂമിയിൽ നിന്നും കുടിയിറക്കാൻ ആരു ശ്രമിച്ചാലും അനുവദിക്കുന്ന പ്രശ്നമില്ല. ഭൂപതിവ് ചട്ട ഭേദഗതി വൈകിക്കുന്ന നിലപാടും, ഇക്കോ സെൻസിറ്റീവ് സോൺ വിധിയും കസ്തുരി രംഗൻ റിപ്പോർട്ട് നടപ്പാക്കലും കുടിയേറ്റ കർഷകനെ സംബന്ധിച്ച് ഭീതികരമാണ്. ഈ വിഷയങ്ങളിൽ സർക്കാർ അനങ്ങാപ്പാറ നയം അവസാനിപ്പിച്ചേ മതിയാകു എന്ന് ലോക പരിസ്ഥിതി ദിനത്തിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മറ്റി തൊടുപുഴയിൽ സംഘടിപ്പിച്ച ഫലവൃക്ഷ തൈ നടീൽ ഉദ്ഘാടനം ചെയ്ത് പി.ജെ.ജോസഫ് പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പാർട്ടി സെക്രട്ടറി ജനറൽ അഡ്വ:ജോയി എബ്രഹാം, ഡെപ്യൂട്ടി ചെയർമാൻമാരായ അഡ്വ: കെ ഫ്രാൻസിസ് ജോർജ്, അഡ്വ:തോമസ് ഉണ്ണിയാടൻ, പ്രൊഫ.എം.ജെ ജേക്കബ്ബ്, അഡ്വ. ജോസി ജേക്കബ്, അപു ജോൺ ജോസഫ് , പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.മോനിച്ചൻ അഡ്വ.പി.സി മാത്യു ,മറിയാമ്മ ജോസഫ്, യൂത്ത് ഫ്രണ്ട് ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി കെ.വി കണ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബൈജു വറവുങ്കൽ, കെ.എം ജോർജ് , ക്ലമന്റ് ഇമ്മാനുവൽ, അഡ്വ.എബി തോമസ്, ജോഷ്വാ തായങ്കേരി, അജേഷ് എൻ രാജൻ ,സനു മാത്യു, ജോമോൻ കുന്നുംപുറത്ത്, ജയിസ് ജോൺ താനത്തുപറമ്പിൽ , രജ്ഞിത്ത് മനപ്പുറം, ഫിലിപ്പ് ചേരിയിൽ, ജോജി വാളിപ്ലാക്കൽ, ‘ പി.കെ സലിം, ജോൺ ആക്കാന്തിരി, ഷാജി മുതുകുളം, ജോർജ് ജോസഫ് , ജെൻസ് നിരപ്പേൽ , ബിബിൻ എബ്രഹാം, ആന്റണി നെല്ലിശ്ശേരി എന്നിവർ സംസാരിച്ചു.

Exit mobile version