ബോളിവുഡ് ലോകം കാത്തിരുന്ന ആലിയ ഭട്ട് -റൺബീർ കപൂർ വിവാഹം ഇന്ന്

0
29

ബോളിവുഡ് ലോകം കാത്തിരുന്ന ആ താരവിവാഹം ഇന്ന്. ബോളിവുഡ് താരം ആലിയ ഭട്ടും നടൻ റൺബീർ കപൂറും ഇന്ന് വിവാഹിതരാകും. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാകും ചടങ്ങുകൾ ആരംഭിക്കുകയെന്നാണ് റിപ്പോർട്ട്.

ഇന്നലെയായിരുന്നു മെഹന്ദി ചടങ്ങുകൾ. ഇതിനായി ബോളിവുഡ് താരങ്ങളും, റൺബീറിന്റെ ബന്ധുക്കളും കൂടിയ കരീന, കരീഷ്മ എന്നിവരും കരൺ ജോഹർ ഉൾപ്പെടെയുള്ള മറ്റ് താരങ്ങളും ആലിയയുടെ ‘വാസ്തു’ എന്ന വീട്ടിൽ എത്തിച്ചേർന്നിരുന്നു.

ആലിയ റൺബീർ താരജോഡികൾക്ക് ആശംസയുമായി ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും രംഗത്തുവന്നു. ‘പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്ന ഞങ്ങളുടെ ഇഷയ്്ക്കും ശിവയ്ക്കും എല്ലാവിത സ്‌നേഹവും ഭാവുകങ്ങളും നേരുന്നു- എന്ന് ടീം ബ്രഹ്മാസ്ത്ര’- ബിഗ് ബി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2018 ലാണ് ആലിയയും റൺബീറും പ്രണയത്തിലാകുന്നത്. ആദ്യം ഇരുവരും പ്രണയം നിഷേധിച്ചിരുന്നുവെങ്കിലും സോനം കപൂറിന്റെ വിവാഹ വേദിയിൽ ഒരുമിച്ചെത്തിയ താരങ്ങൾ പ്രണയ പ്രഖ്യാപനം കൂടിയാണ് അതിലൂടെ നടത്തിയത്.

Leave a Reply