ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ അനിശ്ചിതകാല സ്‌റ്റേ. സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസഹാരം ഒഴിവാക്കിയതും ദ്വീപിലെ ജഡയറി ഫാം അടച്ചുപൂട്ടിയതും അടക്കമുള്ള ഉത്തരവുകള്‍ക്കാണ് സ്‌റ്റേ.
ദ്വീപില്‍ കാലങ്ങളായി തുടരുന്ന ഭക്ഷണരീതി മാറ്റണമെന്ന് പറയുന്നതിന്റെ യുക്തി എന്താണെന്ന് കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് ആരാഞ്ഞു. മാംസ ഉത്പന്നങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലെന്ന ഭരണകൂടത്തിന്റെ വിശദീകരണം കോടതി തള്ളി.
പുതിയ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റ ശേഷം കൊണ്ടുവന്ന ഉത്തരവുകള്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.