ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളായി, എയിംസിലേക്കു മാറ്റും

0
223

കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില വഷളായി. ലാലുവിനെ റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍നിന്ന് ഡല്‍ഹി എയിംസിലേക്കു മാറ്റും. 

ഹൃദയ, വൃക്ക രോഗങ്ങള്‍ മൂര്‍ഛിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രി മാറ്റുന്നതെന്ന് രാജേന്ദ്ര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ജയില്‍ അധികൃതരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ മാസമാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസില്‍ ലാലുവിനെ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചത്. ലാലു 60 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. 

ബിഹാറിലെ വിവിധ ട്രഷറികളില്‍നിന്ന് മൃഗസംരക്ഷണ വകുപ്പിന്റെ 950 കോടി രൂപ അനധികൃതമായി പിന്‍വലിച്ചെന്നാണ് കേസ്. അഞ്ചു കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. അഞ്ചിലും ലാലു ശിക്ഷിക്കപ്പെട്ടു.

Leave a Reply