ലാഗോ ദേ അംഗ്വില്ലറ: യൂറോപ്പ് ടൂറിന് ഒരുങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന വിനോദ യാത്ര കേന്ദ്രം ആണ് ലാഗോ ദേ അംഗീല്ലാറാ എന്ന സ്ഥലം. വിശ്വപ്രസിദ്ധമായ റോമിൽ നിന്നും മുപ്പത് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെത്താം. ഒരു പ്രദേശമാകെ വ്യാപിച്ചു കിടക്കുന്ന പ്രശാന്ത സുന്ദരമായ നീലത്തടാകമാണ് ലാംഗോ ദേ അംഗില്ലാറ. ഒരു വശം പച്ചപ്പും മറുവശം തടാകവും എന്ന നിലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. റോമിന് തൊട്ടടുത്തുള്ള ഈ തടാകത്തിൽ വേനൽക്കാലത്തിൽ കളിച്ചുല്ലസിക്കുന്നതിനും സൺ ബാത്തിംഗിനും പറ്റിയ ഇടമാണ്. യൂറോപ്യൻ യാത്രയിൽ ഈ തടാകവും ഇനി ടൂറിസിറ്റുകളുടെ ഡെസ്റ്റിനേഷൻ പോയിന്റാകുമെന്നത് ഉറപ്പ്.