Saturday, November 23, 2024
HomeNewsകേരളത്തില്‍ അഞ്ചു വര്‍ഷത്തിനിടെ 66 സ്ത്രീധന പീഡന മരണങ്ങള്‍

കേരളത്തില്‍ അഞ്ചു വര്‍ഷത്തിനിടെ 66 സ്ത്രീധന പീഡന മരണങ്ങള്‍

തിരുവനന്തപുരം: അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് സ്ത്രീധന പീഡന മരണങ്ങള്‍ 66 എണ്ണമെന്ന് പോലീസ്.
പോലീസ് കുറ്റപത്രം നല്‍കിയ കേസുകളുടെ കണക്കാണിത്. ന്യൂസ് 18 യാണ് ഇത് റിപ്പോര്‍ട്ട് ചെയ്തതത്.പൊലീസ് കുറ്റപത്രം നല്‍കിയ കേസുകളുടെ എണ്ണം മാത്രമാണ് സ്‌റ്റേറ്റ് െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പക്കലുള്ളത്. യഥാര്‍ത്ഥ കണക്ക് ഇതില്‍ക്കൂടും

2016ലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത്, 25 എണ്ണം. 2017ല്‍ 12ഉം 18ല്‍ 17ഉം പേര്‍ മരണപ്പെട്ടു. 2019ലും ഇരുപതിലും ആറു പേര്‍ക്കു വീതവും സ്ത്രീധനത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഈ വര്‍ഷത്തെ കേസുകളൊന്നും കണക്കിലില്ല. 2021 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലു മാസത്തിനുള്ളില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പ്രതികളായ 1080 കേസുകളാണുള്ളത്. അഞ്ചു വര്‍ഷത്തിനുള്ളിലാകട്ടെ ഇത്തരത്തിലുള്ള 15,143 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
2016ല്‍ 3,455 കേസുകളും 2017ല്‍ 2,856 കേസുകളും 2018ല്‍ 2,046 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2019ല്‍ 2,991 കേസുകളും 2010ല്‍ 2,715 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 28 കുടുംബ കോടതികളിലായി 1,04,015 കേസുകളാണുള്ളത്. സ്ത്രീ സുരക്ഷയ്ക്കായി നിരവധി പദ്ധതികള്‍ പൊലീസും സര്‍ക്കാരും നടപ്പിലാക്കുന്നുണ്ട്. കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞതായും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments