മലയാളികൾക്കു് വീണ്ടും ബിജെപി സർക്കാരിൻ്റെ ഇരുട്ടടി : നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുവാൻ നീക്കം

0
36

നികുതിയില്ലാത്ത രാജ്യങ്ങളിൽ ഉള്‍പ്പെടെ ജോലി എടുക്കുന്ന പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് ഇനിമുതല്‍ നികുതി നല്‍കണമെന്ന തീരുമാനത്തിലൂടെയാണ് ഇക്കുറി കേന്ദ്ര ധനമന്ത്രാലയം കേരളത്തെ പാഠം പഠിപ്പിക്കാൻ ഒരുങ്ങുന്നത്.

വിദേശ മലയാളികളോട് കാട്ടുന്ന കൊടുംചതി ആണിതു്. വിദേശരാജ്യങ്ങളില്‍ എവിടെയും ജോലിയെടുക്കുന്നവര്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണത്തിന് നികുതി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിരുന്നു.
എന്നാലിപ്പോൾ ആരുമറിയാതെ ഭേദഗതി കൊണ്ടുവന്നാണ് ഈ നീക്കം. ഗള്‍ഫിലെ സമ്പാദ്യത്തിനും ഇന്ത്യയിലെ നികുതി നല്‍കണമെന്ന പുതിയ നിര്‍ദേശം വിദേശ മലയാളികളോടു കേന്ദ്രം കാട്ടിയ അനീതിയാണ്.

ഹിന്ദുത്വ ശക്തികൾക്കു് അടിയറവു പറയാൻ മലയാളികളെ നിർബന്ധിക്കുന്ന ബിജെപി-യുടെ രാഷ്ട്രീയ അജണ്ടയാണിതു്. സഹകരണ പ്രസ്ഥാനത്തെ പിഴുതെറിയാൽ സഹകരണ ബാങ്കുകളുടെ ചെക്ബുക്ക് സംവിധാനം ഉൾപ്പടെ എടുത്തുകളഞ്ഞു കൊണ്ട് RBI -യുടെ തീരുമാനങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരിന്നു. ഇന്ത്യയിൽ ഏറ്റവുമധികം വിദേശനിക്ഷേപം വരുന്ന സംസ്ഥാനവു സഹകരണ പ്രസ്ഥാനം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സംസ്ഥാനവും കേരളമാണ്. കോൺഗ്രസ് ഇവിടെയും മൗനം പാലിക്കുന്നതു് നിയമസഭ തിരഞ്ഞെടുപ്പിൽ കോലിബി സഖ്യത്തെ ബാധിക്കും എന്നുള്ളതു കൊണ്ടു മാത്രമാണ്. ഈ കടുത്ത വിവേചനത്തിനെതിരെ വോട്ടർമാർ പ്രതികരിക്കണമെന്ന് LDF നേതൃത്വം ആഹ്വാനം ചെയ്തു.

Leave a Reply