Friday, July 5, 2024
HomeNewsകോവിഡ് ബാധിച്ച് മരിച്ചവർക്ക് ധനസഹായം നൽകണമെന്ന കോടതി നിർദ്ദേശം പ്രവാസികൾക്കും ബാധകമാക്കുവാൻ ശ്രമിക്കുമെന്ന് എം എ...

കോവിഡ് ബാധിച്ച് മരിച്ചവർക്ക് ധനസഹായം നൽകണമെന്ന കോടതി നിർദ്ദേശം പ്രവാസികൾക്കും ബാധകമാക്കുവാൻ ശ്രമിക്കുമെന്ന് എം എ യൂസഫലി

ജിദ്ദ

മഹാമാരി മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നത് സംബന്ധിച്ച് ഉണ്ടായ കോടതി നിർദേശം പ്രവാസ ലോകത്ത് വെച്ച് മരണപ്പെട്ട മലയാളികൾക്ക് കൂടി ബാധകമാക്കാൻ നീക്കം. ഇതിനായി ശ്രമിക്കുമെന്ന് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് മേധാവിയുമായ എം എ യൂസുഫലിയാണ് പറഞ്ഞത്.
പ്രവാസ ലോകത്ത് വെച്ച് കൊറോണ ബാധിച്ച് മരണപ്പെട്ട മലയാളികളുടെ പട്ടിക ഉണ്ടാക്കണമെന്നും അത് നോർക്കയ്ക്ക് ലഭ്യമാക്കണമെന്നും ശനിയാഴ്ച അബുദാബിയിൽ പത്രപ്രവർത്തകരുമായി സംവദിക്കവേ നോർക്ക – റൂട്സ് വൈസ് ചെയർമാൻ കൂടിയായ യൂസുഫലി നിർദേശിച്ചു. “പട്ടിക കൈപറ്റിയാൽ അത് മുഖ്യമന്ത്രിയ്ക്ക് കൈമാറും.

എന്നാൽ ആശ്വാസ ധനസഹായം സംബന്ധിച്ചുള്ള മാനദണ്ഡങ്ങളും നിബന്ധനകളുമെല്ലാം സംസ്ഥാന സർക്കാരാണ് ഉണ്ടാകേണ്ടതെന്നാണ് കോടതി നിർദേശിച്ചിട്ടുള്ളത്. അക്കാര്യത്തിൽ എന്തെങ്കിലും വിഷമതകൾ പ്രവാസികൾക്ക് ഉണ്ടാവുന്നുവെങ്കിൽ അന്നേരം വേണ്ടുന്ന ആവശ്യങ്ങളുമായി മുഖ്യമന്ത്രിയെയോ ബന്ധപ്പെട്ടവരെയോ സമീപിക്കാം”: യൂസുഫലി വിവരിച്ചു.

കഴിഞ്ഞ ഏപ്രിൽ രണ്ടാം വാരം നെടുമ്പാശ്ശേരിയിൽ വെച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് അബുദാബിയിൽ വിശ്രമത്തിൽ കഴിയുന്ന ലുലു മേധാവി മൂന്ന് മാസത്തെ ചികിത്സയിൽ നിന്ന് ലഭിച്ച സൗഖ്യവും പൊതുജന താല്പര്യമുള്ള വിഷയങ്ങളിലെ തന്റെ അഭിപ്രായങ്ങളും നിലപാടുകളും മാധ്യമങ്ങളുമായി പങ്കുവെച്ചു.

വിശ്രമത്തിൽ കഴിയുന്നതിനിടെ യൂസുഫലി വിളിച്ചു ചേർത്ത ആദ്യ പൊതു പരിപാടിയായ അബുദാബിയിലെ “മീഡിയ മജ്‌ലിസ്” പൊതു സമൂഹവുമായി സംവദിക്കാനുള്ള അദ്ദേഹത്തിന്റെ താല്പര്യം എടുത്തുകാട്ടി. നാല് മാസത്തെ നിർദ്ദിഷ്ട ചികിത്സയും വിശ്രമവും തീരാൻ ഒരു മാസം കൂടി ബാക്കിയുണ്ടെങ്കിലും ഉത്സാഹഭരിതനും സുസ്‌മേര വധനനുമായി പത്രക്കാരോട് ഒരു മണിക്കൂറിലേറെ സംവദിച്ച യൂസഫലിയുടെ വാക്കുകൾ ഊർജ്ജദായകവും ആവേശജനകവുമായിരുന്നു.

ഗൾഫിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പത്രപ്രവർത്തകർ സൂം കം ലൈവ് പരിപാടിയിൽ പങ്കെടുത്തു. ലുലു ഗ്രൂപ്പ് കമ്മ്യുണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പരിപാടി നിയന്ത്രിച്ചു.

ഹെലികോപ്റ്റർ അപകടം ഭയാനകരവും അതോടൊപ്പം ഗുരുതരമായ പരിക്കുകൾ കൂടാതെയുള്ള രക്ഷപ്പെടൽ ദൈവാനുഗ്രഹത്താൽ അത്ഭുതകരവും ആയിരുന്നുവെന്നും യൂസുഫലി വിശദീകരിച്ചു. കോപ്റ്റർ നിലംപതിച്ച ഭൂമിയുടെ ഉടമ, സംഭവം നടന്ന ഉടൻ അതിനിരയായവരെ ഉടൻ ആശുപത്രിയിലെത്തിച്ചവർ തുടങ്ങി നിരവധി പേരോട് നന്ദിയുണ്ടെന്നും നാട്ടിൽ തിരിച്ചെത്തിയാൽ ഉടൻ അവരെയൊക്ക സന്ദർശിക്കുമെന്നും അദ്ദേഹം തുടർന്നു.

അബുദാബി സർക്കാരിന്റെ പരമോന്നത സിവിലിയൻ അവാർഡ് കരസ്ഥമാക്കിയ യൂസുഫലിയ്ക്ക് കിരീടാവകാശിയിൽ നിന്ന് അവാർഡ് കൈപറ്റിയതിനെ തൊട്ടടുത്ത ദിവസങ്ങളിലാണ് അപകടം സംഭവിച്ചത്. “ജീവിതം ഇങ്ങിനെയാണ്, സന്തോഷത്തോടൊപ്പം വിഷമാവസ്ഥയും വരും” – ആത്മവിശ്വാസത്തോടെ അദ്ദേഹം നിശ്വസിച്ചു.

തന്റെ തികഞ്ഞ ദൈവവിശ്വാസവും മാനവ ബോധവും അവസരോചിതം ആവർത്തിച്ച് പ്രകടിപ്പിച്ച അദ്ദേഹം സോഷ്യൽ മീഡിയകളിലൂടെ തന്നെ നിരന്തരം ഉപദ്രവിച്ചു കൊണ്ടിരിക്കുന്നവരെയും അവസരം ഉണ്ടാവുമ്പോൾ സാധിക്കുന്ന വിധത്തിൽ താൻ സഹായിക്കുമെന്നും കൂട്ടിച്ചേർത്തു. കാരണം, “അന്യനെ സഹായിക്കൽ മനുഷ്യത്വത്തിന്റെ ഭാഗമാണ്; മനുഷ്യത്വം വേറേ, മറ്റു കാര്യങ്ങൾ എന്നത് വേറെ” – സാത്വിക വിചാരത്തോടെ യൂസുഫലി കൂട്ടിച്ചേർത്തു.

“എം എ യൂസുഫലി വിമർശനങ്ങൾക്ക് അതീതനല്ല; എന്നാൽ നിരന്തരം ആരോപണം ഉന്നയിക്കുന്നവർക്ക് അത് തെളിയിക്കാൻ ബാധ്യതയും ഉണ്ട്; താനും ഒരു മനുഷ്യനാണ്.” ഇടയ്ക്കിടെ സോഷ്യൽ മീഡിയകളിൽ ഉയരുന്ന ആരോപണങ്ങൾ സംബന്ധിച്ചുള്ള നിലപാട് യൂസുഫലി വ്യക്തമാക്കി.

ഭാവി തലമുറയെ ഓർത്ത് ചെറുതും വലുതുമായ ഒരു നിക്ഷേപാവസരവും കേരളത്തിന് നഷ്ട്ടപ്പെടുത്തരുതെന്നാണ് തന്റെ ആഗ്രഹമെന്ന് കേരളത്തിലെ നിക്ഷേപരംഗത്തുള്ള ആനുകാലിക വിഷയങ്ങൾ പരാമർശിക്കവേ യൂസുഫലി വ്യക്തമാക്കി.

കിറ്റെക്സ് കേരളത്തിന് നഷ്ടമാവാതിരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും പ്രശ്നത്തിൽ രമ്യമായ പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട ലുലു ചെയർമാൻ താൻ സ്വന്തം നിലക്ക് ഇക്കാര്യത്തിൽ കിറ്റെക്സ് മേധാവിയുടെ സംസാരിക്കുമെന്നും ഉറപ്പ് പറഞ്ഞു. വരുന്ന തലമുറയ്ക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാരിനെ പോലെ സ്വകാര്യ മേഖലയിലുള്ളവർക്കും പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാമാരിയുടെ ആകുലതകൾക്കിടയിലും ഇരുപത്തിയാറ് പുതിയ യൂണിറ്റുകൾ ആരംഭിക്കാൻ ലുലുവിന് സാധിച്ചതായി ചെയർമാൻ പറഞ്ഞു. ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായാണ് പുതിയ സ്റ്റോറുകൾ തുറന്നത്.

നാല് ഇ കൊമേഴ്‌സ് കേന്ദ്രങ്ങൾ, ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ് എന്നിവകളാണ് മഹാമാരി കാലത്ത് ലുലു ആരംഭിച്ച പുതിയ യൂണിറ്റുകൾ. അടുത്ത രണ്ടു വർഷങ്ങൾക്കിടയിൽ മുപ്പത് പുതിയ ഹൈപ്പർമാർക്കറ്റ് യൂണിറ്റുകൾ കൂടി തുറക്കാനാണ് ലുലു ലക്ഷ്യമാക്കുന്നത്.

തുറക്കാനിരിക്കുന്ന മുപ്പതു സ്റ്റോറുകളിലായി ഏകദേശം രണ്ടായിരത്തിലേറെ പേർക്ക് പുതുതായി തൊഴിലവസരം ഉണ്ടാവുകയും ചെയ്യുമെന്നും യൂസുഫലി അറിയിച്ചു. കൊച്ചി, നോയിഡ, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങൾ ആരംഭിക്കാനും ലുലുവിന് പദ്ധ്വതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത രണ്ടു വർഷങ്ങൾക്കിടയിൽ തുറക്കാനുദ്ധ്യേശിക്കുന്ന മുപ്പത് പുതിയ സ്റ്റോറുകളിൽ ഒമ്പതെണ്ണം സൗദി അറേബ്യയിലാണെന്നും ഇതിൽ പുണ്യ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലെ ഹറം ശരീഫ് പള്ളികൾക്ക് ഏറെ അകലെയല്ലാതെ ആരംഭിക്കുന്ന സ്റ്റോറുകളും ഉൾപ്പെടുമെന്നും ലുലു മേധാവി അറിയിച്ചു. അവയുടെ പണികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വലിയ തോതിലുള്ള സ്വദേശിവല്കരണത്തോടെ ആയിരിക്കും സൗദിയിലെ സ്റ്റോറുകൾ പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ലുലു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അമ്പത്തി എട്ടായിരം ജീവനക്കാരിൽ മുപ്പത്തിരണ്ടായിരം പേർ ഇന്ത്യക്കാരാണെന്നും ഇവരിൽ 29,460 പേർ മലയാളികളാണെന്നും നാട്ടിക സ്വദേശിയായ യൂസുഫലി അറിയിച്ചു.

കൊറോണയുമായി ബന്ധപ്പെട്ടു പല രാജ്യങ്ങളിലും ജോലി ചെയ്യുന്ന ഇന്ത്യക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് യൂസുഫലി നൽകിയ മറുപടി ഇങ്ങിനെ: “ഇത് സംബന്ധിച്ച നിയമങ്ങളും നിയന്ത്രണങ്ങളൂം അതാത് രാജ്യങ്ങളിലെ ഭരണകൂടങ്ങൾ അവിടുത്തുകാരുടെയും പുറത്തു നിന്നുള്ളവരുടെയും ആരോഗ്യ സുരക്ഷ മുൻ നിർത്തി ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളും മുൻകരുതൽ നടപടികളുമാണ്. അതിൽ ഇടപെടുന്നത് യുക്തിസഹമല്ല. ഇക്കാര്യങ്ങളിൽ ഉയരുന്ന ആവശ്യങ്ങളിൽ ഒരു ഉറപ്പും ആർക്കും തരാനാകില്ലെന്നതാണ് യാഥാർഥ്യം

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments