ദുബായ് കിരീടാവകാശിയും അജ്മാൻ ഭരണാധികാരിയും ലണ്ടനിലെ തെരുവില്‍ കണ്ടുമുട്ടി ; ദൃശ്യം ഇന്‍സ്റ്റാഗ്രാമില്‍ വൈറലാകുന്നു

0
43

ലണ്ടനിലെ തെരുവിൽ ദുബായ് കിരീടാവകാശിയും അജ്മാൻ ഭരണാധികാരിയും തമ്മിൽ അവിചാരിതമായി കണ്ടുമുട്ടിയതിന്റെ ദൃശ്യം ഇന്‍സ്റ്റാഗ്രാമില്‍ വൈറലാകുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നു ഐമിയുമാണ് സാധാരണ മനുഷ്യരെ പോലെ തെരുവില്‍ കൂടിക്കാഴ്ച നടത്തുന്നത്.

സാധാരണ പാന്റ്സും ടി ഷർട്ടുമാണ് ഷെയ്ഖ് ഹംദാൻ ധരിച്ചിട്ടുള്ളത്. കാണുമ്പോള്‍ തന്നെ ഹംദാന്‍ ഓടിവന്ന് ഷെയ്ഖ് ഹുമൈദിന്റെ കൈകളില്‍ പിടിച്ച് നെറുകയില്‍ ചുംബിക്കുന്നു. താങ്കളെ കണ്ടപ്പോൾ നില്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും അറബിയില്‍ പറയുകയും ചെയ്യുന്നുണ്ട്. യുഎഇ ഫൂട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഷെയ്ഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുവൈമിയും കൂടെയുണ്ടായിരുന്നു.

കണ്ടുമുട്ടലിന്റെ വിഡിയോ ഷെയ്ഖ് ഹംദാൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചതാണ് നാട്ടുകാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഏതാനും ആഴ്ചകളായി ഷെയ്ഖ് ഹംദാൻ ലണ്ടനിൽ അവധി ചെലവഴിക്കുകയാണ്. അടുത്തിടെ ന്യൂ മാർക്കറ്റിലെ ഗൊഡോൾഫിൻ കുതിരാലയം മകൻ റാഷിനോടൊപ്പം സന്ദർശിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും അദ്ദേഹം പങ്കുവച്ചിരുന്നു. 1981 മുതൽ ഷെയ്ഖ് ഹുമൈദ് അജ്മാൻ ഭരണാധികാരിയാണ്.

Leave a Reply