Pravasimalayaly

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ. സമരം ചെയ്യുന്നവർ രാജ്യദ്രോഹികളെന്ന സർക്കാർ വാദം പ്രകോപനപരം. സർക്കാരിന് നിസംഗത മനോഭാവമാണ്. കോടതി നിലപാട് സഭ അംഗീകരിക്കുന്നുവെന്നും സർക്കുലറിൽ പറയുന്നു.

മാധ്യമങ്ങൾക്കെതിരെയും വിമർശനമുയർന്നു. മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് സത്യത്തിൻ്റെ ഒരു മുഖം മാത്രമാണ്. വിഴിഞ്ഞം സംഘർഷത്തിനും പൊലീസ് സ്റ്റേഷൻ അക്രമത്തിനും കാരണം പ്രകോപനം. പ്രകോപന കാരണങ്ങൾ അക്കമിട്ട് നിരത്തുന്നതാണ്. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ സർക്കുലർ.

സമരം അതിജീവനത്തിന് വേണ്ടിയുള്ളത്. അധികാരത്തിന് വേണ്ടിയുള്ളതല്ല. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ മനസിലാക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു.

Exit mobile version