തിരുവനന്തപുരം:ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രങ്ങളെയും വിശ്വാസികളെയും സംരക്ഷിക്കേണ്ടതിനു പകരം ക്ഷേത്രങ്ങൾ തകർക്കാൻ നേതൃത്വം നൽകുകയും വിശ്വാസികളെ തല്ലി ചതക്കുകയും ചെയ്തുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ആചാരങ്ങളെ തകർക്കാൻ ഗൂഡാലോചോന നടത്തിയ വ്യക്തി കൂടിയാണ് കടകംപള്ളി. ഓരോ തെരെഞ്ഞെടുപ്പ് കഴിയുമ്പോഴും കേരളത്തിലെ ഇടതു വലതു മുന്നണികൾ കൂടുതൽ കൂടുതൽ അടുക്കുകയാണ്. കോൺഗ്രസ്സും സിപിഎമ്മും ലയിച്ചു കോമ്രേഡ് കോൺഗ്രസ് പാർട്ടി (CCP) ആകണമെന്നും മോദി പരിഹസിച്ചു. എൽ ഡി എഫുo യു ഡി എഫും ഇരട്ടകളാണ്ഇവർക്ക് ഒരേ നയവും ഒരേ നിലപാടുകളുമാണ്. ദുർഭരണത്തിലും അഴിമതിയിലും അക്രമത്തിലും സ്വജനപക്ഷപാതത്തിലും വർഗ്ഗീയതയിലും ഇരു മുന്നണികളും ഇരട്ടകളാണ്. സംസ്ഥാന സർക്കാരിന് പുരോഗമന കാഴ്ചപ്പാടില്ല. കേരളത്തിൽ ഭരണത്തിന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്രത്തിന്റെ ജനക്ഷേമ പദ്ധതികൾ കേരള സർക്കാർ നടപ്പാക്കുന്നില്ല. നമ്പി നാരായണനെ തകർത്തത് കോൺഗ്രസ്സാണ്. കോൺഗ്രസിന്റെ ഗ്രൂപ്പ് പോരിന്റെ ഇരയാണ് നമ്പി നാരായണൻ. തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ആറ്റുകാൽ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളെയും ശ്രീനാരായണ ഗുരുദേവൻ, അയ്യൻകാളി, ചട്ടമ്പി സ്വാമി തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കളെയും പരാമർശിച്ചു കൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിച്ചു. ദേശീയ നിർവാഹക സമിതി അംഗങ്ങളായ പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ, സി പി രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.