തിരുവനന്തപുരം: ഇടതുമുന്നണിയില്‍ ജനതാദള്‍-എസും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. കോവളത്ത് എ.നീലലോഹിതദാസന്‍ നാടാരും തിരുവല്ലയില്‍ മാത്യു.ടി. േതാമസും, ചിറ്റൂരില്‍ മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയും അങ്കമാലിയില്‍ ജോസ് തെറ്റയിലും മത്സരിക്കും.
എന്‍സിപി മത്സരിക്കുന്ന മൂന്നു സീറ്റുകളിലും സ്ഥാനാര്‍ഥികളായി. പ്രഖ്യാപനം ഇന്നുണ്ടാകും. എലത്തൂരില്‍ മന്ത്രി എ.കെ ശശീന്ദ്രനും, കുട്ടനാട്ടില്‍ അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസും, കോട്ടയ്ക്കലില്‍ മുഹമ്മദ് കുട്ടിയും മത്സരിക്കും.
ഐഎന്‍എല്ലിന്റെ മൂന്നു സീറ്റില്‍ രണ്ടു സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളായി. പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ കോഴിക്കോട് സൗത്തിലും സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി അബ്ദുല്‍ വഹാബ് വള്ളിക്കുന്നിലും സ്ഥാനാര്‍ഥികളാകും. കാസര്‍കോട് മണ്ഡലത്തില്‍ മൂന്ന് പേരുകളാണു പരിഗണനയിലുള്ളത്.