ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയില്‍ എത്തും. എല്‍.ഡി.എഫ് നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 ന് പാലാരിവട്ടം ബൈപാസ് ജംഗ്ഷനില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇടതു മുന്നണി സംസ്ഥാന നേതാക്കള്‍ക്കൊപ്പം കെ വി തോമസും പങ്കെടുക്കും.
മുഖ്യമന്ത്രി കൂടി എത്തുന്നതോടെ തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കും. പിണറായിയുടെ വരവ് തൃക്കാക്കരയും രാഷ്ട്രീയ കേരളവും ഉറ്റുനോക്കുകയാണ്. വികസനം മുഖ്യ അജണ്ടയായ തെരഞ്ഞെടുപ്പില്‍, സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് എല്‍.ഡി.എഫ് പ്രചാരണം. അതേസമയം ഇടതു മുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കെ വി തോമസ് ആദ്യമായി എത്തുന്ന വേദിയാണിത്.
സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ്, തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എം സ്വരാജ്, ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, എല്‍ഡിഎഫ് നേതാക്കളായ ജോസ് കെ മാണി എംപി, രാമചന്ദ്രന്‍ കടന്നപ്പിള്ളി, പി സി ചാക്കോ, ബിനോയ് ജോസഫ്, ജോര്‍ജ് ഇടപ്പരത്തി, സാബു ജോര്‍ജ്, എ പി അബ്ദുള്‍ വഹാബ് തുടങ്ങിയവര്‍ പങ്കെടുക്കും.