Sunday, January 19, 2025
HomeNewsKeralaമട്ടന്നൂര്‍ നഗരസഭ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി; യുഡിഎഫിന് അപ്രതീക്ഷിത കുതിപ്പ്

മട്ടന്നൂര്‍ നഗരസഭ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി; യുഡിഎഫിന് അപ്രതീക്ഷിത കുതിപ്പ്

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭ ഇടതുമുന്നണി നിലനിര്‍ത്തി. എല്‍ഡിഎഫിന് 21 സീറ്റ് ലഭിച്ചപ്പോള്‍ യുഡിഎഫ് 14 സീറ്റ് നേടി. കടുത്ത പോരാട്ടം നടന്ന തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. ഇടതുമുന്നണിയുടെ എട്ടു വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.

യുഡിഎഫിന്റെ ഒരു വാര്‍ഡ് ഇടതുമുന്നണിയും പിടിച്ചെടുത്തിട്ടുണ്ട്. ബിജെപി മുന്നണിയായ എൻഡിഎയ്ക്ക് ഒറ്റ സീറ്റുപോലും ലഭിച്ചില്ല. നഗരസഭയിലെ ആകെയുള്ള 35 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് 28 ഉം യുഡിഎഫ് ഏഴും സീറ്റുകളാണ് നേടിയിരുന്നത്.

1997ല്‍ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള അഞ്ച് തെരഞ്ഞെടുപ്പിലും ഇടതുമുന്നണി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. നിലവിലെ നഗരസഭകൗണ്‍സിലിന്റെ കാലാവധി സെപ്റ്റംബര്‍ 10 ന് അവസാനിക്കും. പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ സെപ്റ്റംബര്‍ 11 ന് നടക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments