Saturday, October 5, 2024
HomeNewsWorldലേബനോണിൽ നിന്നും നാം അറിയേണ്ടത്

ലേബനോണിൽ നിന്നും നാം അറിയേണ്ടത്

എഴുപതുകളിൽ ലോകത്തെ സുന്ദരമായ പ്രദേശങ്ങളിലൂടെ കണ്ണോടിച്ച സഞ്ചാരികളുടെ കണ്ണുകൾ ഉടക്കിയിരുന്ന ശാന്ത സുന്ദരമായ രാജ്യമാണ് ലേബനോൻ. കഥകളിലും കവിതകളിലും ലേബനോണിന്റെ സൗന്ദര്യങ്ങൾ നിറഞ്ഞു.

ലോകത്തിന് മുൻപിൽ ലേബനോൻ ജനതയെ തലയുയർത്തി നിർത്താൻ കാരണമായ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, വിദഗ്ദർ മുഴുവൻ മാർക്കും നൽകിയ ബാങ്കിംഗ് സംവിധാനം, ഉപരിപഠനത്തിനായി വിദേശികൾ വരികയും പിന്നീട് അവിടെ തന്നെ ജോലി കണ്ടെത്തി ജീവിതം പടുത്തുയർത്തിയവർ അങ്ങനെ പറുദീസ എന്ന് വിളിപ്പേര് അന്വർത്ഥമായ പ്രദേശമായിരുന്നു ലേബനോൺ.

ഏറ്റവും പുരാതനമായ പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന ചുരുക്കം സഭകളിൽ ഒന്നാണ് ലേബനോനിലെ ക്രിസ്ത്യൻ സമൂഹം. ഉന്നതമായ സംസ്‍കാരവും സാമ്പത്തിക സാമൂഹ്യ അഭിവൃധിയും നേടി മുൻപോട്ട് പോയ ലേബനോൻ ഇന്ന് കാണുന്ന തകർച്ചയിലെക്ക് പോയത് കഥകളെ വെല്ലുന്ന യാഥാർഥ്യമാണ്

എഴുപതുകളിൽ വളരെ ചെറിയൊരു ശതമാനം മുസ്ലിം സമൂഹം ലേബനോനിൽ ഉണ്ടായിരുന്നു. എന്നാൽ നാൾ ചെല്ലുതോറും മുസ്ലിം ജനസംഖ്യ കുത്തനെ ഉയർന്നു. മുസ്ലിം ജനസംഖ്യ ക്രിസ്ത്യൻ ജനസംഖ്യയെക്കാൾ ഉയർന്നു. നിർഭാഗ്യവശാൽ മികച്ച വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് പേര് കേട്ട ലേബനോനിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഇവർക്ക് വിദ്യാഭ്യാസം നിഷേധിച്ച് മതമൗലിക വാദികളെന്ന് മുദ്രകുത്തി.

1970 ൽ ജോർദാനിൽ ഉണ്ടായ ഭീകരക്രമണവും അരക്ഷിതാവസ്‌ഥയും പാലസ്തീൻ അഭയാർത്ഥികൾക്ക് വേണ്ടി ലേബനോൻ സൗകര്യം നൽകണമെന്ന് മുസ്ലിം നേതാക്കളുടെ ആഹ്വാനം വിശാലമനസ്കരായ ലേബനോൻ ജനത അംഗീകരിച്ചു. ഒരു പതനത്തിന്റെ തുടക്കമായി ചരിത്രത്തിന്റെ രേഖകളിൽ അത് കോറിയിട്ടിരിക്കുന്നു.

പത്ത് വർഷങ്ങൾ ഇരുട്ടി വെളുത്തപ്പോൾ പറുദീസ ശ്മശാന സമാനമായി. അഭയാർഥികളായി കടന്ന് വന്ന തീവ്ര മതവാദികൾ എണ്ണമറ്റ തദ്ദേശിയ ക്രിസ്ത്യാനികളെ കൊന്നൊടുക്കി. കണക്കില്ലാതെ ശവകൂമ്പാരമായവരിൽ അധികവും നിരപരാധികൾ. അവരുടെ സ്വത്തും ആരാധനാലയങ്ങളും കയ്യടക്കി. ഭാര്യമാരെയും പെണ്മക്കളെയും ലൈംഗിക അടിമകളാക്കി. നിസ്സഹായരായ ലേബനോൻ ക്രിസ്ത്യാനി സമൂഹം ആരുകൊലകൾ കണ്ടു വിറങ്ങളിച്ച് നാടുവിട്ടു. 2021 ആവുമ്പോൾ കേവലം 30 വർഷങ്ങൾ കൊണ്ട് ലേബനോനിലെ ക്രിസ്ത്യൻ ജനസംഖ്യ 37% ആയി അധഃപതിച്ചു.

ഇന്ന് തദേശിയരായ ലേബനോനികൾ വിദേശ രാജ്യങ്ങളിലാണ്. ലേബനോനിൽ ഉള്ളതിനേക്കാൾ കൂടുതൽ ആണ് ഇവർ എന്നാണ് കണക്കുകൾ

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments