എല്‍ഐസി ഹൗസിങ് ഫിനാന്‍സ് മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു

0
73

എല്‍ഐസി ഹൗസിങ് ഫിനാന്‍സ് മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. ഇക്വിറ്റി ഓഹരികളുടെ പ്രിഫറന്‍ഷ്യല്‍ ഇഷ്യൂ വഴിയാണ് മൂലധനം സമാഹരിക്കുക. എല്‍ഐസിയുടെ 4.54 കോടി ഓഹരികള്‍ 514.25 രൂപയ്ക്ക് വിതരണം ചെയ്യാനാണ് തീരുമാനം. 2335 കോടി രൂപ ഇത്തരത്തില്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി എല്‍ഐസി തങ്ങളുടെ ഉപകമ്പനിയിലെ ഓഹരി വിഹിതം ഉയര്‍ത്തി. 40.31 ശതമാനമായിരുന്നത് 45.24 ശതമാനമായാണ് ഉയര്‍ത്തിയത്.

Leave a Reply