Pravasimalayaly

മന്ത്രിമാര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം: ലൈഫ് സര്‍വേയ്ക്കായുള്ള വകുപ്പ് ഏകോപനം മാറ്റി

തിരുവനന്തപുരം: തദ്ദേശ സ്ഥാപന തലത്തില്‍ നടത്തേണ്ട ലൈഫ് പദ്ധതിയുടെ സര്‍വേയ്ക്ക് കൃഷി, മൃഗംരക്ഷണ വകുപ്പ് ജീവനക്കാരെയും അധ്യാപകരെയും നിയോഗിക്കാനുള്ള തീരുമാനത്തെച്ചൊല്ലി മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം. തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന സര്‍വേയ്ക്കായി കൃഷി ഉള്‍പ്പെടെ 13 വകുപ്പുകളിലെ ജീവനക്കാരെ നിയോഗിക്കാനുള്ള മന്ത്രി എം.വി ഗോവിന്ദന്റെ നിര്‍ദ്ദേശങ്ങളില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടിയും പി. പ്രസാദും കടുത്ത എതിര്‍പ്പ് അറിയിക്കുകയായിരുന്നു. ഇതോടെ ലൈഫ് പദ്ധതിയിലെ സര്‍വേ അടുത്ത ആഴ്ചയിലെ മന്ത്രിസഭയിലേക്കു മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.കഴിഞ്ഞ രണ്ടാഴ്ചയായി ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നെങ്കിലും തര്‍ക്കത്തെ തുടര്‍ന്നു തീരുമാനത്തില്‍ എത്തിയിരുന്നില്ല. ഇന്നലെ രാവിലെ ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭയില്‍ ചീഫ് സെക്രട്ടറി വി.പി ജോയിയുടെ റിപ്പോര്‍ട്ട് ചര്‍ച്ചക്കെടുത്തതോടെയാണ് മന്ത്രിമാര്‍ വ്യത്യസ്തനിലപാടുമായി രംഗത്തെത്തിയത്.

Exit mobile version