Sunday, November 17, 2024
HomeNewsKeralaസ്പിരിറ്റിന്റെ വില കൂടി, മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

സ്പിരിറ്റിന്റെ വില കൂടി, മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍ നിയമസഭയില്‍. സ്പിരിറ്റിന്റെ വില കൂടിയിരിക്കുകയാണ്. അതിനാല്‍ വില കൂട്ടാതെ മറ്റു വഴികളില്ലെന്ന് മന്ത്രി അറിയിച്ചു.

ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മദ്യത്തിന്റെ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.സ്പിരിറ്റിന്റെ വില കൂടിയതിനാല്‍ വിലയില്‍ മാറ്റം വരുത്തേണ്ടി വരുമെന്നാണ് മന്ത്രി പറഞ്ഞത്.

ജനകീയ ബ്രാന്‍ഡുകളുടെ ക്ഷാമം നേരിടുന്നുണ്ട്. ഇതിന് പുറമേ സ്പിരിറ്റിന്റെ വില ഉയര്‍ന്ന പശ്ചാത്തലത്തില്‍ മദ്യത്തിന്റെ വില കൂട്ടാതെ ബെവ്കോയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ വില കൂട്ടുന്ന കാര്യം പരിഗണിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments