Special Report
അതിജീവനത്തിന്റെ കരുത്തുമായ് കോവിഡ് 19 മഹാമാരിയ്ക്ക് എതിരെ പോരാടുന്ന മുന്നണി പോരാളികൾക്കായി യു കെ യിലെ ലിറ്റർ ഏയ്ഞ്ചൽസ് സമർപ്പിച്ച ഗാനോപഹാരം സ്ട്രോങ്ങർ ടുഗെതർ സമൂഹമാധ്യമങ്ങളിൽ വൈറൽ.
പിപ്സ് ജോസഫ്-ജിജി ജോസഫ് ദമ്പതികളുടെ മക്കളായ ജെം പിപ്സ്, ജെൻ പിപ്സ്, ഡോൺ പിപ്സ് എന്നിവരാണ് ഈ മനോഹര ഗാനം അവതരിപ്പിച്ച ലിറ്റിൽ ഏയ്ഞ്ചൽസ് ബാൻഡിന് പിന്നിൽ. ഗാന രചന,ഓർക്കസ്ട്ര,സംഗീതം, വീഡിയോഗ്രാഫി, എഡിറ്റിംഗ് തുടങ്ങിയ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച ഈ പ്രതിഭകൾ പ്രവാസ സംഗീത ലോകത്തെ ഭാവി വാഗ്ദാനങ്ങളാണ്.
മലയാളി അവാർഡ് നൈറ്റുകളിലും കലാമേളകളിലും അംഗീകാരം വാരിക്കൂട്ടിയ ഈ മൂവർ സംഘം സംഗീതത്തിലൂടെ ഉയർത്തുന്ന സാമൂഹ്യ പ്രതിബദ്ധതയാണ് ചർച്ചയാവുന്നത്. മനുഷ്യവംശത്തിന്റെ മുൻപോട്ടുപോക്കിന് വെല്ലുവിളിയായ കൊറോണ വൈറസിനെ സമർപ്പിത ബോധ്യത്തോടെ നേരിട്ട ഡോക്ടർമാർ, നേഴ്സ്മാർ, ആരോഗ്യ പ്രവർത്തകർ, നിയമപാലകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയ വിവിധ മേഖലകളിൽ സേവനം നല്കിയവർക്കുള്ള ആദരം മനോഹര ഗാനത്തിലൂടെ അവതരിപ്പിച്ച ഈ സഹോദരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യ സ്നേഹികളുടെ പ്രശംസ നേടുന്നു.
ഫാദർ മിച്ചാസ് കൂടംകല്ലിന്റെതാണ് ആശയം. ജെയിൻ തോമസ്, ജെൻ പിപ്സ് എന്നിവർ ഗാനരചന നിർവഹിച്ച ഈ ഗാനോപഹാരം നിർമ്മിച്ചിരിയ്ക്കുന്നത് ഡോ പിപ്സ് തങ്കത്തോണിയാണ്. സംഗീതം നിർവഹിച്ചത് ലിറ്റിൽ ഏയ്ഞ്ചൽസ് യു കെ യും വീഡിയോയുടെ മലയാളം ഇൻട്രോ രശ്മി രാജേഷും ഇംഗ്ലീഷ് ഇൻട്രോ ജെൻ പിപ്‌സും നൽകിയിരിക്കുന്നു. വയലിനും കീ ബോർഡും ജെം പിപ്സും പെർക്യുഷൻ ഇൻസ്ട്രുമെന്റ് ഡോൺ പിപ്സ്.
വീഡിയോ കാണാം