Friday, November 22, 2024
HomeNewsKeralaപ്രവാസികൾക്ക് കുറഞ്ഞ പലിശയിൽ രണ്ടു കോടി വരെ വായ്പ : അപേക്ഷകൾ 2021 ഡിസംബർ 31ന്...

പ്രവാസികൾക്ക് കുറഞ്ഞ പലിശയിൽ രണ്ടു കോടി വരെ വായ്പ : അപേക്ഷകൾ 2021 ഡിസംബർ 31ന് മുമ്പായി സമർപ്പിക്കണം

സാമാന്യം മെച്ചപ്പെട്ട നിക്ഷേപത്തോടെ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്രയിക്കാവുന്ന ഒരു പദ്ധതിയാണ് പ്രവാസി ഭദ്രത മെഗ. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ആണ് പദ്ധതി നടപ്പിലാക്കുന്നത്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ നിർവ്വചനത്തിൽ വരുന്ന എല്ലാത്തരം പദ്ധതികൾക്കും വായ്പ അനുവദിക്കും. നോർക്ക റൂട്സ് യുമായി ചേർന്ന് പദ്ധതി നടപ്പാക്കി വരുന്നതിനാൽ അതിന്റെ ആനുകൂല്യങ്ങളും സംരംഭകർക്ക് ലഭിക്കും

25 ലക്ഷം രൂപ മുതൽ രണ്ടു കോടി രൂപ വരെ പദ്ധതികൾക്കാണ് വായ്പ ലഭ്യമാക്കുക. പദ്ധതി ചെലവിന് 50% വായ്പയും 50% സംരംഭകരുടെ വിഹിതവും ആയിരിക്കും. അഞ്ചര വർഷം കൊണ്ടാണ് വായ്പ തിരിച്ചടയ്ക്കേണ്ടത്. ആദ്യത്തെ നാലു വർഷം അഞ്ച് ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കും. അടുത്ത വർഷങ്ങളിൽ 8.75 ശതമാനമായിരിക്കും പലിശ.

വായ്പാ തുകയുടെ 1.33 മടങ്‌ വില ലഭിക്കുന്ന ഭൂമി കെട്ടിടം മറ്റ് സ്ഥിര ആസ്തികൾ എന്നിവ ഈടായി നൽകേണ്ടതാണ്. കൂടാതെ പ്രൊമോട്ടർമാർ വ്യക്തിഗത ഗ്യാരണ്ടിയും നൽകേണ്ടതായി വരും. വായ്പ അനുവദിച്ച ശേഷം വായ്പാ തുകയുടെ 0.25 ശതമാനം ഫീസായും നൽകണം. മൂല്യനിർണയത്തിന് ചെലവുകളും സംരംഭകർ വഹിക്കണം.

നിശ്ചിത ഫോറത്തിൽ വേണം അപേക്ഷ സമർപ്പിക്കാൻ. www.ksidc.org എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. വിശദമായ പദ്ധതി രൂപരേഖ റവന്യൂ സംബന്ധമായ രേഖകൾ മെഷിനറി കെട്ടിടം ഇലക്ട്രിഫിക്കേഷൻ എന്നിവയുടെ കൊട്ടേഷനുകൾ എസ്റ്റിമേറ്റ് കൾ മലിനീകരണ നിയന്ത്രണം പവർ അലോക്കേഷൻ ബിൽഡിംഗ് പെർമിറ്റ് തുടങ്ങിയവ ഹാജരാക്കണം.

തിരിച്ചെത്തിയ എൻആർഐ വിഭാഗത്തിൽ വരുന്നവർ ആയിരിക്കണം അപേക്ഷകർ. കുറഞ്ഞത് രണ്ടുവർഷത്തെ തൊഴിൽ പരിചയം വേണം. ഇത് നോർക്ക-റൂട്ട്സ് സാക്ഷ്യപ്പെടുത്തണം. ഉദ്യം രജിസ്ട്രേഷനുള്ള കമ്പനി പാർട്ട്ണർഷിപ്പ് പ്രൊപ്രൈറ്റർഷിപ്പ് എന്നിവയ്ക്ക് അർഹതയുണ്ട്. വ്യവസായ ആവശ്യത്തിനുള്ള കെട്ടിടം യന്ത്രസാമഗ്രികൾ എന്നിവയ്ക്ക് മാത്രമാണ് വായ്പ ലഭിക്കുക. ആസ്തികൾ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രവർത്തന മൂലധനത്തിന് വായ്പ അനുവദിക്കില്ല. ഉൽപാദന സേവന പ്രവർത്തനങ്ങൾക്ക് വായ്പ ലഭിക്കും. വ്യാപാരസ്ഥാപനങ്ങൾ ഫാമുകൾ കൃഷി റിയൽ എസ്റ്റേറ്റുകൾ എന്നിവ വായ്പ ലഭിക്കില്ല. കേരള സംസ്ഥാനത്തിനകത്ത് സംരംഭങ്ങൾ പ്രവർത്തിക്കുന്നതിനാണ് വായ്പ ലഭിക്കുക. പ്രമോട്ടർമാരുടെ സിബിൽ സ്കോർ 650 മുകളിൽ എങ്കിലും ആയിരിക്കണം. ഈ പദ്ധതി പ്രകാരം ഉള്ള അപേക്ഷകൾ 2021 ഡിസംബർ 31ന് മുമ്പായി സമർപ്പിക്കണം

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments