ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പൂർത്തിയായി : നിറയെ കൗതുകം

0
36

ത്രിതല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭാഗ്യം യു.ഡി.എഫിന് തുണയാകുന്നു. കേരളം ആകാംഷയോടെ കാത്തിരുന്ന വയനാട് ജില്ലാ പഞ്ചായത്ത് ഭരണം യു.ഡി.എഫ് നേടി. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷംസാദ് മരയ്ക്കാര്‍ പ്രസിഡന്റായി. എല്‍.ഡി.എഫ് മികച്ച പ്രകടനം നടത്തിയ ഇവിടെ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു.

വളരെ കൗതുകകരമായ തെരഞ്ഞടുപ്പുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്നത്. ആവണിശേരിയില്‍ യു.ഡി.എഫ് പിന്തുണയോടെ വിജയിച്ച എല്‍.ഡി.എഫ് പ്രസിഡന്റ് രാജിവച്ചു. കോട്ടാങ്ങലില്‍ എസ്.ഡി.പി.ഐ പിന്തുണച്ച എല്‍.ഡി.എഫ് അംഗവും രാജിവച്ചു. പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തില്‍ ബി.ജെ.പിക്കെതിരെ എല്‍.ഡി.എഫും യു.ഡി.എഫും ഒന്നിച്ചു. റാന്നിയില്‍ സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിജയിച്ചു. ഏലംകുളം, വെളിയങ്കോട്, തിരുവാലി, കുറുവ, എല്‍.ഡി.എഫിലെ വിമതന്‍ പിന്തുടച്ച ആര്യങ്കാവ് പഞ്ചായത്തും നെറുക്കെടുപ്പിലൂടെ യു.ഡി.എഫ് ഭരണം പിടിച്ചു. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് വിജയിച്ചു. വണ്ടൂരില്‍ യു.ഡി.എഫ് അംഗം മരണമടഞ്ഞതോടെ സീറ്റ് നില തുല്യമായി. നെടുക്കെടുപ്പിലുടെ ഭരണം പിടിച്ചു. വാഴയൂരും നെറുക്കെടുപ്പ് തുണച്ചു. മേലാറ്റൂരില്‍ നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി.

എറണാകുളത്ത് കോണ്‍ഗ്രസിലെ ഉല്ലാസ് തോമസ് (16-9) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ആവോലി ഡിവിഷനെ പ്രതിനിധീകരിക്കുന്ന ഉല്ലാസ് ഡി.സി.സി ജനറല്‍ സെക്രട്ടറി കൂടിയാണ്. രണ്ട് ട്വന്റി20 അംഗങ്ങള്‍ വിട്ടുനിന്നു.

കാസര്‍ഗോഡ് എല്‍.ഡി.എഫിലെ ബേബി ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയിലെ രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എട്ട് അംഗങ്ങള്‍ എല്‍.ഡി.എഫിനെ പിന്തുണച്ചു.

കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫിനാണ് വിജയം. കാനത്തില്‍ ജമീലയാണ് പ്രസിഡന്റ്

കണ്ണൂര്‍ ആറളം പഞ്ചായത്തില്‍ നെറുക്കെടുപ്പില്‍ സി.പി.എം വിജയിച്ചു. അന്നമനടയില്‍ സി.പി.എം വിജയിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് നെറുക്കെടുപ്പിലൂടെ യു.ഡി.എഫ് നേടി.

ആലപ്പുഴ ചിങ്ങോലിയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നതിനാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നില്ല. പ്രസിഡന്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കാരണം.
തോട്ടപ്പുഴശേരിയില്‍ കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നതോടെ കോറം തികയാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടന്നില്ല.

ആലപ്പുഴ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫിനൊപ്പം നിന്നു. ആലപ്പുഴ നഗരസഭയില്‍ സമവായമെത്തി. രണ്ടര വര്‍ഷം വീതം സൗജ്യരാജനും കെ.ജെ ജയമ്മയും പ്രസിഡന്റാകും. മുട്ടാര്‍ പഞ്ചായത്തില്‍ ജോസഫ് വിഭാഗം എല്‍.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതിനാല്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി.

ആലപ്പുഴ മാന്നാര്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം യു.ഡി.എഫിനാണെങ്കിലും ഒരു യു.ഡി.എഫ് അംഗം എല്‍.ഡി.എഫിന് വോട്ട് ചെയ്തതോടെ ഭരണം എല്‍്ഡി.എഫിന് ലഭിച്ചു.

പന്തളം ബ്ലോക്കില്‍ കോണ്‍ഗ്രസിലെ ലേഖ അനില്‍ പ്രസിഡന്റായി. ചെറുകോലില്‍ ബി.ജെ.പിക്കാണ് പ്രസിഡന്റ് സ്ഥാനം. പത്തനംതിട്ട ചിറ്റാറില്‍ എല്‍.ഡി.എഫ് പിന്തുണയോടെ കോണ്‍ഗ്രസിലെ സജി കുളത്തിങ്കല്‍ പ്രസിഡന്റായി. യു.ഡി.എഫില്‍ നിന്ന് രണ്ടു പേര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയിരുന്നില്ല. പകരം സജി കുളത്തിങ്കലിനെ പിന്തുണയ്ക്കുകയായിരുന്നു. യു.ഡി.എഫ് ഔദ്യോഗികമായി നിര്‍ത്തിയ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. എരുമേലിയില്‍ എല്‍്ഡി.എഫ് ഭരണം പിടിച്ചു.

ഇടുക്കി ചിന്നക്കനാല്‍ പഞ്ചായത്ത് 25 വര്‍ഷത്തിനു ശേഷം യു.ഡി.എഫിന് ലഭിച്ചു. വാഴത്തോപ്പ് നറുക്കപ്പെടുപ്പില്‍ എല്‍.ഡി.എഫിന്. വാഴക്കുളം പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ കോറം തികയാത്തതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കരിങ്കുന്നം, മണക്കാട്, പുറപ്പുഴ പഞ്ചായത്തുകള്‍ കേരള േകാണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗം പിടിച്ചെടുത്തു.

പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ യു.ഡി.എഫ് പിന്തുണയോടെ സി.പി.എം പ്രസിഡന്റായി.
തൃപ്പെരുന്തുറയില്‍ എല്‍.ഡി.എഫ് വിജയിച്ചു.

തൃശൂര്‍ ജില്ലാ പഞ്ചായത്തില്‍ സി.പി.എമ്മിലെ സി.കെ ഡേവീസ് പ്രസിഡന്റായി. ആവണിശേരിയില്‍ ബി.ജെ.പിയെ ഒഴിവാക്കാന്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് സഖ്യം. എല്‍.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സി.പി.എം അംഗം പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന നിലപാടിലാണെന്ന പേരിലാണ് രാജി. എന്നാല്‍ ബി.ജെ.പിക്ക് വേണ്ടിയാണ് രാജിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രണ്ടാഴ്ചയ്ക്കു ശേഷമാണ് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുക. എല്‍.ഡി.എഫും യു.ഡി.എഫും ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഇവിടെ ബി.ജെ.പി വിജയിക്കും.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍;്രഗസ് എം) നിര്‍മ്മല ജിമ്മി തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫിലെ ധാരണ അനുസരിച്ച് കേരള കോണ്‍ഗ്രസ് രണ്ടു വര്‍ഷവും പിന്നീടുള്ള രണ്ടു വര്‍ഷം സി.പി.എമ്മും ഒരു വര്‍ഷം സി.പി.ഐയും പ്രസിഡന്റാകും. ജനപക്ഷത്തെ ഷോണ്‍ ജോര്‍ജ് വോട്ട് ചെയ്തില്ല.

കോട്ടയത്ത് മുത്തോലി, പള്ളിക്കത്തോട് പഞ്ചായത്തുകളില്‍ ബി.ജെ.പി ഭരണം പിടിച്ചു. മുത്തോലിയില്‍ രണ്ട് കോണ്‍;്രഗസ് അംഗങ്ങള്‍ വിട്ടുനിന്നു. പത്ത് പഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. പൂഞ്ഞാര്‍ തെക്കേക്കരയില്‍ ജനപക്ഷത്തിന്റെ പിന്തുണയോടെ എല്‍.ഡി.എഫ് ഭരണം പിടിച്ചു.

കൊല്ലം കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ ബി.ജെ.പിക്കാണ് ഭരണം. പോരുവഴിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിന് രണ്ടും എസ്.ഡി.പി.ഐ ഒരു വോട്ടും നല്‍കി. ഇതോടെ തുല്യസീറ്റ് പിടിച്ച ബി.ജെ.പി പുറത്തായി. കോണ്‍ഗ്രസ് അംഗം പ്രസിഡന്റായി.

അഴിയൂരില്‍ ജനകീയ മുന്നണി ഭരണം പിടിച്ചു. അയിഷ ഉമ്മര്‍ ആണ് പ്രസിഡന്റ്. എസ്്.ഡി.പി.ഐ എല്‍.ഡി.എഫിനെ പിന്തുണച്ചു.

റാന്നിയില്‍ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടും രൂപപ്പെട്ടു.
കോട്ടങ്ങാലില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ എല്‍.ഡി.എഫ് ഭരണം പിടിച്ചു.

കാസര്‍ഗോഡ് മീഞ്ചയില്‍ യു.ഡി.എഫ് പിന്തുണയോടെ എല്‍.ഡി.എഫ് ഭരണം.

തിരുവനന്തപുരം വെമ്പായം പഞ്ചായത്തില്‍ നറുക്കെടുപ്പിലുടെ യു.ഡി.എഫ് വിജയിച്ചു. പാങ്ങോട് എസ്.ഡി.പി.ഐ പിന്തുണയോടെ എല്‍്ഡി.എഫ് ഭരണം പിടിച്ചെങ്കിലും രാജിവച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തില്‍ നറുക്കെടുപ്പിലുടെ യു.ഡി.എഫ് ഭരണം പിടിച്ചു. തിരുവില്വാമലയില്‍ ബി.ജെ.പി നെറുക്കെടുപ്പിലൂടെ വിജയിച്ചു. തിരുവന്‍വണ്ടൂരില്‍ എല്‍.ഡി.എഫ് പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെട്ട ശേഷം രാജിവച്ചു. ബി.ജെ.പി വിജയിക്കാതിരിക്കാന്‍ യു.ഡി.എഫ് അംഗങ്ങള്‍ സി.പി.എമ്മിനെ പിന്തുണച്ചിരുന്നു.

Leave a Reply