തദ്ദേശ തിരഞ്ഞടുപ്പ് : പത്രിക സമർപ്പണം നാളെ മുതൽ

0
30


തദ്ദേശ തെരഞ്ഞെടുപ്പ്: പത്രികാ സമർപ്പണം നാളെ തുടങ്ങും.

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രികാ സമർപ്പണം നാളെ മുതൽ തുടങ്ങും.

അടുത്ത വ്യാഴാഴ്ച വരെയാണ് പത്രിക നൽകാവുന്നത്. അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.

അടുത്ത വെള്ളിയാഴ്ച സൂക്ഷ്മ പരിശോധന നടക്കും. നവംബർ 23 തിങ്കളാഴ്ചയാണ് പിൻവലിക്കാനുള്ള അവസാന തീയതി. മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. അടുത്ത മാസം 8, 10, 14 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം ഡിസംബർ 16ന് നടക്കും.

അന്തിമ വോട്ടർപട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പരാതികളുമായി രാഷ്ട്രീയപാർട്ടികൾ രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പേര് ചേർക്കാൻ ഒരവസരം കൂടി നൽകി. പുതുതായി ചേർത്ത പേരുകൾ കൂടി ഉൾപ്പെടുത്തിയാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം കിട്ടില്ല.
മണ്ഡലങ്ങളിൽ മാറ്റം വരുത്തണമെന്ന് കോടതി നി‍ർദ്ദേശിച്ച സ്ഥലങ്ങളിൽ ഇന്ന് നറുക്കെടുപ്പ് നടക്കും. പാലാ, കോതമംഗലം, മലപ്പുറം മുൻസിപ്പാലിറ്റികളിലും 5 ഗ്രാമ പഞ്ചായത്തുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലുമാണ് മാറ്റം നിർദ്ദേശിച്ചിരിക്കുന്നത്.

Leave a Reply