തമിഴ്നാട്ടിൽ ഇന്ന് ലോക്ക്ഡൗൺ; നിലവിലെ നിയന്ത്രണങ്ങൾ 31 വരെ നീട്ടി

0
378

കൊവിഡ് കേസുകൾ വർധിക്കുന്ന തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. ജനുവരി 9 മുതൽ സംസ്ഥാനത്ത് വീണ്ടും ഞായറാഴ്ച ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി, റെസ്റ്റോറന്റുകൾക്ക് രാവിലെ 7 മുതൽ രാത്രി 10 വരെ ടേക്ക് എവേ സേവനങ്ങൾ മാത്രമേ അനുവാദമുള്ളൂ. അവശ്യ സേവന തൊഴിലാളികൾക്ക് ജോലി തുടരാൻ അനുവാദമുണ്ട്.

സംസ്ഥാനത്ത് പൊതുഗതാഗത സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഞായറാഴ്ച ലോക്ക്ഡൗൺ ഉണ്ടെങ്കിലും വിവാഹം ഉൾപ്പെടെയുള്ള കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. 100 പേർക്ക് മാത്രമേ അനുവാദമുള്ളൂ. സ്‌കൂളുകൾ, കിന്റർഗാർഡൻ, കോച്ചിംഗ് സെന്ററുകൾ തുടങ്ങിയവ ഭാഗീകമായി അടച്ചുപൂട്ടുന്നതും പൊതുഗതാഗത്തിനുള്ള നിയന്ത്രണം ഉൾപ്പെടെ മറ്റ് കൊവിഡ് നിയന്ത്രണങ്ങൾ ജനുവരി 31 വരെ നീട്ടി.

ജനുവരി 6 മുതൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ നിലവിലുണ്ട്. ജനത്തിരക്ക് തടയാൻ ജനുവരി 14 മുതൽ 18 വരെ എല്ലാ ആരാധനാലയങ്ങളും സംസ്ഥാനത്തുടനീളം അടച്ചിട്ടിരിക്കുകയാണ്. അതേസമയം തമിഴ്‌നാട്ടിൽ ശനിയാഴ്ച 23,978 പേർക്ക് കൂടി കൊവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കണക്ക് 23,000 ന് മുകളിലെത്തുന്നത്. ശനിയാഴ്ച 11 മരണവും റിപ്പോർട്ട് ചെയ്തു.

Leave a Reply