തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ പോലീസിൻ്റെ പരിശോധനയും കൂടുതൽ കർക്കശമാക്കി. സത്യവാങ്മൂലം ഉൾപ്പെടെ മതിയായ രേഖകൾ ഇല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരേ ശക്തമായ നടപടികൾ കൈക്കൊള്ളാനാണ് തീരുമാനം.കോവിഡ് മാനദണ്ഡം ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 3051 പേര്‍ക്കെതിരെയാ കേസ് ചാർജ് ചെയ്തത്. വിവിധ കേസുകളിൽ 1343 പേരെ അറസ്റ്റ് ചെയ്തു. നിയമലംഘനം നടത്തിയ 1022 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11647 സംഭവങ്ങങ്ങൾ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 35 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 867 കേസുകൾ രജിസ്റ്റർ ചെയ്ത തിരുവനന്തപുരത്താണ് കൂടുതൽ കേസുകൾ. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ കർക്കശമാക്കാനാണ് തീരുമാനം
ഇന്നലെ വൈകുന്നേരം വരെ ഇ പാസ് നല്കിയത് 44909 പേർക്ക്
തിരുവനന്തപുരം: അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിനുളള പോലീസിൻ്റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇന്നലെ വൈകുന്നേരം ആറു വരെ അപേക്ഷിച്ചത് 3,79,618 പേര്‍ . ഇതില്‍ 44,902 പേര്‍ക്ക് യാത്രാനുമതി നല്‍കി. 2,89,178 പേര്‍ക്ക് അനുമതി നിഷേധിച്ചു. 45,538 അപേക്ഷകള്‍ പരിഗണനയിലാണെന്നും അധികൃതർ അറിയിച്ചു