സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനം, കർശന പരിശോധന; നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

0
323

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇന്ന് അനുമതിയുള്ളത്. സംസ്ഥാനത്തുടനീളം ഇന്ന് കർശന പരിശോധനയുണ്ടാകുമെന്നും അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. കെഎസ് ആർടിസിയും അത്യാവശ്യ സർവീസുകൾ മാത്രമേ നടത്തൂ. 

പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ 7മണി മുതൽ രാത്രി 9 വരെ തുറക്കാൻ അനുമതിയുണ്ട്. 
ഹോട്ടലുകളിൽ നിന്നും ബോക്കറികളിൽ നിന്നും പാഴ്സൽ മാത്രമാകും ലഭിക്കുക. മരണാനന്തര ചടങ്ങുകൾക്കും വിവാഹത്തിനും 20 പേർക്ക് മാത്രമാണ് പങ്കെടുക്കാനാവുക. 

ആശുപത്രി, വാക്സിനേഷൻ എന്നിവയ്ക്കു വേണ്ടി യാത്ര നടത്താം. അത്യാവശ്യയാത്രക്കാർ അക്കാര്യം പരിശോധനാവേളയിൽ പൊലീസ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം. കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യിൽ കരുതണം. രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സീനെടുക്കാൻ പോകുന്നവർ, പരീക്ഷകളുള്ള വിദ്യാർഥികൾ, റയിൽവേ സ്റ്റേഷൻ–വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവർ , മുൻകൂട്ടി ബുക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിലെത്തിയവർ ഇവർക്കെല്ലാം കൃത്യമായ രേഖകളുണ്ടങ്കിൽ യാത്ര അനുവദിക്കും. 

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തിൽ ഉൾപ്പെട്ടതുമായ കേന്ദ്ര–സംസ്ഥാന, അർധസർക്കാർ സ്ഥാപനങ്ങൾ,  24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ അടക്കമുള്ള ആരോഗ്യസ്ഥാപനങ്ങൾ, ടെലികോം–ഇന്റർനെറ്റ് കമ്പനികൾ തുടങ്ങിയവയ്ക്കാണ് തുറക്കാൻ അനുവാദമുള്ളത്. 

Leave a Reply