തമിഴ്നാട്ടിൽ ലോക്ക് ഡൌൺ നീട്ടി : ഇളവുകളില്ല

0
23

കോവിഡ് ലോക്ഡൗണ്‍ ഓഗസ്റ്റ് 9 വരെ നീട്ടി തമിഴ്‌നാട് സര്‍ക്കാര്‍. പുതിയ ഇളവുകളില്ല. മാര്‍ഗനിര്‍ദേശങ്ങളില്‍ പറഞ്ഞിരിക്കുന്നതിലും കൂടുതല്‍പ്പേരെ പ്രവേശിപ്പിച്ചാല്‍ കടകള്‍ക്കും മറ്റുമെതിരെ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ചെന്നൈ, കോയമ്പത്തൂര്‍, ചെങ്കല്‍പേട്ട്, കല്ലകുറുച്ചി തുടങ്ങിയ ജില്ലകളില്‍ നിയന്ത്രണം ശക്തമാക്കും. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍മാര്‍ക്കും പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് സിനിമാ തിയറ്ററുകള്‍, ബാറുകള്‍, പബ്ബുകള്‍, നീന്തല്‍ക്കുളങ്ങള്‍, പൊതുജനങ്ങളെ ഉള്‍ക്കൊള്ളിച്ചു നടത്തുന്ന സാംസ്‌കാരിക, രാഷ്ട്രീയ പരിപാടികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മൃഗശാലകള്‍ തുടങ്ങിയവ അനുവദിക്കില്ല.

Leave a Reply