കേരള ഡിജിപി ലോകനാഥ് ബെഹ്റ,
സി ബി ഐ താത്കാലിക ഡയറക്ടർ പ്രവീൺ സിൻഹ, ബി എസ് എഫ് മേധാവി രാകേഷ് അസ്താന, എൻ ഐ എ മേധാവി വൈ സി മോദി, സി ഐ എസ് എഫ് മേധാവി സുബോധ് കാന്ത് ജയ്സ്വാൾ, ഐ ടി ബി പി മേധാവി എസ് എസ് ദേസ്വാൾ, ഉത്തർപ്രദേശ് ഡി ജി പി ഹിതേഷ് ചന്ദ്ര അവാസ്ഥി തുടങ്ങിയ പ്രമുഖ ഐ പി എസുകാർ സി ബി ഐ ഡയറക്ടർ പരിഗണന പട്ടികയിൽ ഇടം നേടി. പുതിയ സി ബി ഐ ഡയറക്ടറെ തെരഞ്ഞെടുക്കാൻ മെയ് 24 ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് ഉന്നതതല യോഗം ചേരുക. ചീഫ് ജസ്റ്റിസ് എൻ വി രമണ, ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി എന്നിവ യോഗത്തിൽ പങ്കെടുക്കും
1985 ബാച്ച് കേരള കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ലോക്നാഥ് ബെഹ്റ. ആലപ്പുഴ എ.എസ്.പി ആയാണ് ആദ്യ നിയമനം. തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ ആയും കൊച്ചി പോലീസ് കമ്മിഷണർ, പോലീസ് ആസ്ഥാനത്ത് ഐ.ജി., എ.ഡി.ജി.പി നവീകരണം, വിജിലൻസ് ഡയറക്ടർ എന്നീ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എൻ.ഐ.എ., സി.ബി.ഐ. എന്നിവിടങ്ങളിൽ ദീർഘകാലം സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.