Pravasimalayaly

ലോകത്തെ ഏറ്റവും ‘വൃത്തിയില്ലാത്ത മനുഷ്യന്‍’ മരിച്ചു

ടെഹ്റാൻ: പതിറ്റാണ്ടുകളോളം കുളിക്കാതിരുന്നതിനെ തുടർന്ന്, ”ലോകത്തിലെ ഏറ്റവും വൃത്തിഹീനൻ” എന്നറിയപ്പെട്ടിരുന്ന ഇറാൻ സ്വദേശി അമൗ ഹാജി (94) അന്തരിച്ചു.

ഇറാന്റെ ഔദ്യോഗികവാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. അമ്പതുവർഷത്തിലധികം കാലം കുളിക്കാതെയായിരുന്നു അമൗവിന്റെ ജീവിതം. അവിവാഹിതനായിരുന്നു.

ദക്ഷിണ പ്രവിശ്യയായ ഫർസിലെ ദേജ്ഗാഹ് ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു മരണം. അസുഖം പിടിപെടുമോ എന്ന ഭയത്തെ തുടർന്നായിരുന്നു അമൗ കുളിക്കാതെ ജീവിച്ചിരുന്നതെന്ന് പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ എജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ കുറച്ചുമാസങ്ങൾക്ക് മുൻപ് ഗ്രാമവാസികൾ ചേർന്ന് അദ്ദേഹത്തെ കുളിപ്പിച്ചിരുന്നു.

അമൗവിന്റെ ജീവിതത്തെ ആസ്പദമാക്കി The Strange Life of Amou Haji എന്ന പേരിൽ ഹ്രസ്വ ഡോക്യുമെന്ററി 2013-ൽ തയ്യാറാക്കപ്പെട്ടിരുന്നു.

Exit mobile version