Pravasimalayaly

പ്രതിപക്ഷ എതിര്‍പ്പിനിടെ ലോകായുക്ത നിയമഭേദഗതി ബില്‍ പാസാക്കി നിയമസഭ

ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. നിയമഭേദഗതി ചര്‍ച്ചയ്ക്കിടെ സഭാ നടപടികള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

സബ്ജക്ട് കമ്മിറ്റിയുടെ പുതിയ ഭേദഗതി നിര്‍ദേശങ്ങളോടെയാണ് ബില്‍ സഭയിലെത്തിയത്. ലോകായുക്തയുടെ പരിധിയില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി. ഭേദഗതിക്ക് എതിരെ ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. നിയമനിര്‍മ്മാണ സഭയായ സംസ്ഥാന നിയമസഭയ്ക്ക് എങ്ങനെ അപ്പലേറ്റ് അതോറിട്ടിയുടെ അധികാരം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

എന്നാല്‍ ബില്ലില്‍ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താമെന്ന് നിയമമന്ത്രി സഭയില്‍ വിശദീകരിച്ചു. നിയമസഭയ്ക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്കുണ്ടെന്നും നിയമമന്ത്രി വിശദീകരിച്ചു. പ്രതിപക്ഷത്തിന്റെ ക്രമപ്രശ്നം സ്പീക്കര്‍ തള്ളി

Exit mobile version