Friday, November 22, 2024
HomeNewsഖത്തർ എയർവേയ്സിന് തിരിച്ചടി; എയർബസിന് ഖത്തർ എയർവേയ്സുമായുള്ള വിമാന കരാർ റദ്ദാക്കാമെന്ന് ലണ്ടൻ കോടതി

ഖത്തർ എയർവേയ്സിന് തിരിച്ചടി; എയർബസിന് ഖത്തർ എയർവേയ്സുമായുള്ള വിമാന കരാർ റദ്ദാക്കാമെന്ന് ലണ്ടൻ കോടതി

യൂറോപ്യൻ വിമാനകമ്പനിയായ എയർബസുമായുള്ള നിയമപോരാട്ടത്തിലാണ് ഖത്തർ ഏയർവേയ്സിന് തിരിച്ചടിയേത്. ഇതോടെ എ321നിയോ വിമാനങ്ങൾക്ക് വേണ്ടി ഖത്താർ എയർവേയ്സുമായി ഒപ്പുവച്ചിരുന്ന കരാർ എയർബസിന് ഏകപക്ഷീയമായി റദ്ദാക്കാം.ലണ്ടൻ കോടതി വിധിയോട് കൂടി ഖത്തർ എയർവേയ്സിന് വിമാനങ്ങൾ നൽകേണ്ടതില്ലെന്ന് മാത്രമല്ല ഖത്തറിനായി നിർമിച്ചിരുന്ന വിമാനങ്ങൾ മറ്റു എയർലൈനുകൾക്ക് വിൽക്കാനും എയർബസിന് കഴിയും. എയർബസിന്റെ വിമാനങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഇടത്തരം യാത്രാവിമാനമാണ് എ321നിയോ.

ഇക്കഴിഞ്ഞ ജനുവരിയിലാണ് അറുന്നൂറ് കോടി ഡോളറിന് 50 എ321 നിയോ വിമാനങ്ങൾ ഖത്തറിന് വിൽക്കാനുള്ള കരാറിൽ നിന്ന് എയർബസ് പിൻവാങ്ങിയത്. നേരത്തെ വിറ്റ എ 350 വിമാനങ്ങളുടെ ഡെലിവറി എടുക്കാൻ ഖത്തർ എയർവേയ്സ് തയാറാകാതിരുന്നതിനെ തുടർന്നാണ് ഇരു കമ്പനികളും തമ്മിൽ തെറ്റുന്നത്. എ 350 വിമാനത്തിന്റെ പെയിന്റിങ്ങ് നിലവാരത്തിൽ സംശയം പ്രകടിപ്പിച്ചാണ് ഖത്തർ എയർവേയ്സ് ഡെലിവറി എടുക്കാതിരുന്നത്.

പെയിന്റ് ഇളകുന്നതിനെ തുടർന്ന് തങ്ങളുടെ ഫ്ളീറ്റിലുണ്ടായിരുന്ന 23 എ 350 വിമാനങ്ങളെ ഖത്തർ സർവീസിൽ നിന്ന് പിൻവലിക്കുകയും എയർബസിനോട് നൂറ് കോടി ഡോളറിനടുത്ത് നഷ്ടപരിഹാരം ചോദിക്കുകയും ചെയ്തു. അതോടെയാണ് ദശാബ്ധങ്ങൾ നീണ്ട ബന്ധം അവസാനിപ്പിച്ചുകൊണ്ട് എ321 നിയോ വിമാനങ്ങൾ ഖത്തറിന് വിൽക്കണ്ട എന്ന തീരുമാനം എയർബസ് എടുത്തത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments