Pravasimalayaly

ലണ്ടൻ-കൊച്ചി വിമാന സർവീസ് ഉടൻ പുനരാരംഭിയ്ക്കില്ല

ന്യൂ ഡൽഹി

വന്ദേഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച ലണ്ടൻ-കൊച്ചി വിമാന സർവീസ് ഫെബ്രുവരി 14 വരെ ആരംഭിയ്ക്കില്ല. ബ്രിട്ടനിൽ കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ നിർത്തിയ സർവീസ് ആണ് ആരംഭിയ്ക്കാൻ വൈകുന്നത്. ആഴ്ചയിൽ മൂന്ന് തവണ വരെ ഉണ്ടായിരുന്ന സർവീസ് ഉപകാരപ്രദവും സർക്കാരിന് ലാഭകരവുമായിരുന്നു. എന്നാൽ ഡൽഹി, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലേയ്ക്ക് മാത്രമുള്ള സർവീസുകളാണ് ഇപ്പോൾ പുനരാരംഭിച്ചിരിയ്ക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ അപ്രതീക്ഷിത തീരുമാനത്തോടെ നിരവധി ആളുകളാണ് നാട്ടിലും ബ്രിട്ടനിലും കുടുങ്ങി കിടക്കുന്നത്. ജോലിക്കാരെയും റിക്രൂട്ട്മെന്റ്കാരേയും ഇത് ദോഷകരമായി ബാധിച്ചു. ട്രാൻസിറ്റ് വിമാനങ്ങളുടെ ലഭ്യത കുറവും കൊറന്റൈൻ വ്യവസ്‌ഥകളിലേ അവ്യക്തതയും രാജ്യത്തെ മറ്റ് എയര്പോര്ട്ടുകളെ ആശ്രയിച്ചുള്ള യാത്രയ്ക്കും തിരിച്ചടിയായി

Exit mobile version