Pravasimalayaly

മലമുകളില്‍ വെച്ച് കാമുകിയോട് വിവാഹാ ഭ്യര്‍ത്ഥന; സമ്മതം പറഞ്ഞ യുവതി വഴുതി വീണത് കൊക്കയിലേക്ക്, പിന്നാലെ കാമുകനും

പ്രണയാഭ്യർഥന മലമുകളിൽ വെച്ച്. സമ്മതം മൂളിയ കാമുകി നിമിഷനേരത്തി നുള്ളിൽ അഗാധ ഗർത്തത്തിലേക്ക്. പിന്നാലെ കാമുകനും. വ്യത്യസ്തമായി രീതിയില്‍ പ്രണയാഭ്യര്‍ത്ഥന നടത്താന്‍ ആരും ആഗ്രഹിക്കും. ഓസ്ട്രിയയിലെ യുവാവും അത്തരമൊരു ആഗ്രഹം കൊണ്ടു നടക്കുകയായിരുന്നു. ഒടുവില്‍ തന്റെ വിവാഹാഭ്യര്‍ത്ഥനയ്ക്കായി ഇദ്ദേഹം തെരഞ്ഞെടുത്ത് മലമുകളിലായിരുന്നു. പര്‍വത നിരകളുടെ മുകളില്‍ വെച്ച് കാമുകിയെയും കൊണ്ട് കയറി അയാള്‍ പര്‍വതത്തിനു മുകളില്‍ കയറി. സൂര്യാസ്തമയ സമയത്ത് മനോഹരമായി വിവാഹാഭ്യര്‍ത്ഥനയും നടത്തി. പക്ഷെ കാമുകി യെസ് എന്ന് പറഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ മലമുകളില്‍ നിന്നും താഴേക്ക്. പ്രകൃതി പക്ഷേ ഇവരുടെ പ്രണയത്തെ കാത്തു. മഞ്ഞു നിരകള്‍ കാത്തു. 645 അടി താഴ്ചയില്‍ മഞ്ഞുകള്‍ക്ക് മേലെയാണ് യുവതി വീണത്. വഴിയെ പോയ യാത്രക്കാര്‍ ബോധരഹിതയായ സ്ത്രീയെ കാണുകയും രക്ഷിക്കുകയും ചെയ്തു. പക്ഷെ കുടുങ്ങിയത് കാമുകനാണ്. കാമുകിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഈ യുവാവും താഴെ വീണു. പക്ഷെ 50 അടി താഴ്ചയില്‍ ഇദ്ദേഹത്തിന് തൂങ്ങിപ്പിടിച്ച് നില്‍ക്കാനായി. ഒടുവില്‍ ഹെലികോപ്ടര്‍ എത്തിയാണ് യുവാവിനെ രക്ഷിച്ചത്. എല്ലുകള്‍ക്ക് പരിക്ക് പറ്റിയ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. മഞ്ഞില്‍ വീണ യുവതിക്ക് സാരമായ പരിക്കൊന്നും പറ്റിയിട്ടില്ല.

Exit mobile version