കുമളി ടൗണിലെ സ്വകാര്യ ലോഡ്ജിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കുമളി അട്ടപ്പള്ളം സ്വദേശി ധനേഷ്, പുറ്റടി സ്വദേശിനി അഭിരാ മി എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്.ഇതിനിടെ ബന്ധുവിനെ വിളിച്ച് തങ്ങൾ മരിക്കാൻ പോകുകയാണെന്ന് ഇവർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ബന്ധുക്കളും ലോഡ്ജ് ജീവനക്കാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളെജിൽ കൊണ്ടു പോയി