മലയാള സിനിമയുടെ നാഴികകല്ലുകളിൽ ഒന്നായി മാറിയ ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായ ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജ് സുകുമാരൻ ആണ്. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറിയ ആദ്യത്തെ ചിത്രം കൂടിയാണ് ലൂസിഫർ. ആശിർവാദ് പ്രൊഡക്ഷൻസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചത്.150 കോടിയോളം കലക്ഷൻ വാരിക്കൂട്ടിയ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും പണംവാരി പടം ആണ് നിലവിൽ. സ്റ്റീഫൻ നെടുമ്പള്ളി എന്ന മലയോര രാഷ്ട്രീയക്കാരന്റെ ജീവിതത്തിലൂടെയാണ് ലൂസിഫർ എന്ന സിനിമ കഥ പറയുന്നത്. എന്നാൽ കേവലം കേരളത്തിലെ ഒരു മലയോര കർഷക രാഷ്ട്രീയക്കാരനല്ല സ്റ്റീഫൻ നെടുമ്പള്ളി എന്ന സൂചന ചിത്രത്തിൽ തന്നെ നൽകുന്നുണ്ട്. എന്നാൽ കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഒന്നാം ഭാഗത്തിൽ പുറത്തുവിട്ടിട്ടില്ല.അബ്രാം ഖുറേഷി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടാണ് ലൂസിഫർ ചിത്രം അവസാനിക്കുന്നത്. രണ്ടാം ഭാഗത്തിന് എമ്പുരാൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. അബ്രാം ഖുറേഷിയുടെ കഥ ആയിരിക്കും ചിത്രം പറയുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേര് ആയിരിക്കും അബ്രാം ഖുറേഷി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ സത്യാവസ്ഥ അതല്ല എന്നാണ് ഒന്നാം ഭാഗത്തിൽ നിന്നും തന്നെ ലഭിക്കുന്ന കുറച്ചു സൂചനകൾ വ്യക്തമാക്കുന്നത്.അബ്രാം ഖുറേഷി ഒരു വ്യക്തിയല്ല. ഒരു ഗ്യാങിന്റെ പേര് ആണ് അത്. രണ്ടു പേർ അടങ്ങുന്ന ഒരു ഗ്യാങ് ആണ് ഇത് എന്ന് ചിത്രത്തിൽ നിന്നു തന്നെ വ്യക്തം. ചിത്രത്തിൽ ഗോവർദ്ധൻ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സ്റ്റീഫൻ നെടുമ്പള്ളിയെ സംബന്ധിച്ച് ഒരു മാധ്യമപ്രവർത്തകന് നൽകുന്ന തെളിവുകൾ ഉണ്ട്. അതിലൊരു പത്രക്കുറിപ്പിൽ കാണുന്ന തലക്കെട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്. “അബ്രാം ഖുറേഷി ഒരു വ്യക്തിയോ, അതോ രണ്ടുപേരോ?” എന്നായിരുന്നു പത്ര തലക്കെട്ട്. ഇതു മാത്രമല്ല, മറ്റൊരു സീനിൽ ഇന്ദ്രജിത്ത് മാധ്യമപ്രവർത്തകനോട് ചോദിക്കുന്ന ഡയലോഗ് ഇപ്രകാരമാണ്, “അബ്രാം ഖുറേഷി ഗ്യാങ്ങ് എന്ന് കേട്ടിട്ടുണ്ടോ?” – ഇതിൽനിന്നും എബ്രാം ഖുറേഷി എന്നത് ഒരു വ്യക്തിയല്ല, മറിച്ച് ഒരു ഗ്യാങ്ങ് ആണ് എന്നത് വ്യക്തം. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിൽ ഒരു സൂപ്പർസ്റ്റാർ പ്രത്യക്ഷപ്പെട്ടാൽ ഞെട്ടാൻ ഒന്നുമില്ല.രണ്ടാം ഭാഗത്തിലെ ഒരു പ്രധാന വേഷത്തിൽ മമ്മൂട്ടി എത്തുന്നു എന്ന് അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കുന്നുണ്ട്. സംവിധായകൻ പൃഥ്വിരാജും സിനിമയുടെ തിരക്കഥ എഴുതുന്ന മുരളിഗോപിയും പലതവണയായി സൂചനകൾ നൽകിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ഒരു സെൽഫി പങ്കുവെച്ച്കൊണ്ടാണ് മുരളി ഗോപി ആദ്യത്തെ സൂചന നൽകിയത്. ഈ ചിത്രത്തിനു താഴെ പൃഥ്വിരാജ് ഒരു കമൻറ് ചെയ്യുകയും സംശയം ബലപ്പെടുത്തുകയും ചെയ്തു. ഇതോടെ മമ്മൂക്കയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്നു എന്ന നിഗമനത്തിലേക്ക് ആരാധകർ എത്തുകയായിരുന്നു. എന്നാൽ ഇതുവരെ ഔദ്യോഗിക കൺഫർമേഷൻ ഒന്നും തന്നെ വന്നിട്ടില്ല. അടുത്ത വർഷം എമ്പുരാൻ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുകയാണ്. കൂടുതൽ വിവരങ്ങൾ കാത്തിരുന്നു കാണേണ്ടിതന്നെ വരും.