സ്ഥാനാര്‍ഥിത്വത്തിനായി ബിജെപി ഏജന്റുമാര്‍ കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന് എം.എ. വാഹിദ്

0
24

തിരുവനന്തപുരം: സ്ഥാനാര്‍ഥിത്വത്തിനായി ബിജെപി ഏജന്റുമാര്‍ കോടികള്‍ വാഗ്ദാനം ചെയ്തു സമീപിച്ചതായി കോണ്‍ഗ്രസ് മുന്‍ എംഎല്‍എ എം.എ. വാഹിദ്. സംസ്ഥാനത്തെ ഏതു മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാകാനും അവസരം നല്‍കാമെന്നും വാഗ്ദാനമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ബിജെപിയുടെ പ്രമുഖ നേതാക്കളാരും തന്നെ സമീപിച്ചില്ല. നേതാക്കള്‍ക്കു പകരമായി ഏജന്റുമാര്‍ രംഗത്ത് എത്തുകയായിരുന്നുവെന്നാണു മനസിലാക്കുന്നത്. കോണ്‍ഗ്രസ് വിട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കി. ഒരിക്കല്‍ മാത്രമാണ് പാര്‍ട്ടി വിമതനായി മത്സരിച്ചത്. 2001 ലായിരുന്നു അത്. അന്നത്തെ നടപടിയില്‍ ഇപ്പോഴും പശ്ചാത്തപമുണ്ട്. ബിജെപി നേതാക്കള്‍ക്കു വേണ്ടിയാകാം ഏജന്റുമാര്‍ സമീപിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
കഴക്കൂട്ടത്തു വീണ്ടും പാര്‍ട്ടി മത്സരിക്കാന്‍ അവസരം നല്‍കുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, സീറ്റ് മറ്റൊരാള്‍ക്കാണ് നല്‍കിയത്. പാര്‍ട്ടി നടപടി അംഗീകരിക്കുന്നു.
സ്ഥാനാര്‍ഥി നിര്‍ണയ നടപടിയില്‍ അസംതൃപ്തിയുള്ള കോണ്‍ഗ്രസ് നേതാക്കളെ വല വീശാന്‍ ബിജെപി ശ്രമം നടക്കുന്നതായ ആരോപണങ്ങള്‍ ഒരു വശത്തു നിലനില്‍ക്കേയാണ് കോടികള്‍ വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചതായ എം.എ. വാഹിദിന്റെ തുറന്നു പറച്ചില്‍.

Leave a Reply