എം മോനിച്ചനെ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു

0
37

തൊടുപുഴ

തൊടുപുഴയുടെ രാഷ്ട്രീയ സാമൂഹിക പ്രവർത്തന മണ്ഡലങ്ങളിൽ സജീവസാന്നിധ്യമായ എം മോനിച്ചനെ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫ് എംഎൽഎ ആണ് നാമനിർദ്ദേശം ചെയ്തതെന്ന് സെക്രട്ടറി ജനറൽ അഡ്വക്കേറ്റ് ജോയ് എബ്രഹാം അറിയിച്ചു. നിലവിൽ കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗമായ മോനിച്ചൻ എം ജി സർവകലാശാല വിദ്യാർത്ഥി യൂണിയൻ സെക്രട്ടറി, കെ എസ് സി സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട്, ഓഫീസ് ചാർജ്ജുള്ള ജനറൽ സെക്രട്ടറി, പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇടുക്കി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള ഫെൻസിങ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ്, ജില്ലാ ഒളിമ്പിക് വേവ് വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്.

Leave a Reply